India

‘സ്മാര്‍ട്ട് വാച്ചില്‍ ഒരു അടിയന്തരമുന്നറിയപ്പ് വന്നു, അതൊരു ഭുകമ്പ മുന്നറിയിപ്പായിരുന്നു! ഞാനും അച്ഛനും ഫ്ളാറ്റിലെ 28ാം നിലയില്‍’!! ജപ്പാനിലെ ഭൂചലന അനുഭവം പങ്കിട്ട് രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ

മുംബൈ: ജപ്പാനിലെ ഭൂചലനത്തിന്റെ അനുഭവം പങ്കിട്ട് രാജമൗലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയ. ആഗോളതലത്തില്‍ തന്നെ വലിയ വിജയം നേടിയ ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിനായി ജപ്പാനില്‍ എത്തിയപ്പോഴാണ് ഭൂചലനമുണ്ടായത്. ആ സമയത്ത് താനും അച്ഛന്‍ രാജമൗലിയും ഫ്ളാറ്റിലെ 28ാം നിലയിയിലായിരുന്നു എന്ന് കാര്‍ത്തികേയ പറഞ്ഞു.

തന്റെ സ്മാര്‍ട്ട് വാച്ചില്‍ ആ സയമത്ത് ഒരു അടിയന്തരമുന്നറിയപ്പ് വന്നു. അതൊരു ഭുകമ്പ മുന്നറിയിപ്പായിരുന്നു. ശക്തമായ കുലുക്കം ഉണ്ടാകുമെന്നും ശാന്തരായിരിക്കാനുമായിരുന്നു മുന്നറിയിപ്പില്‍ പറഞ്ഞതെന്ന് കാര്‍ത്തികേയ സാമൂഹിക മാദ്ധ്യമത്തില്‍ പങ്കുവച്ചു.

ജപ്പാനില്‍ ഇപ്പോള്‍ ഭയാനകയമായി ഒരു കുലുക്കം അനുഭവപ്പെട്ടു. ഇത് ഭൂചലനമാണെന്ന് മനസിലാക്കാന്‍ ഏറെസമയമെടുത്തു എന്ന കുറിപ്പോടെയാണ് കാര്‍ത്തികേയ തന്റെ അനുഭവം പങ്കുവച്ചത്. തങ്ങള്‍ ഏറെ പരിഭ്രാന്തരായെങ്കിലും ജപ്പാന്‍കാര്‍ അത് സാധാരണപോലെ എടുത്തെന്നും കാര്‍ത്തികേയ സാമൂഹികമാദ്ധ്യമക്കുറിപ്പില്‍ പറയുന്നു.

anaswara baburaj

Recent Posts

ഇന്ദിരാ ​ഗാന്ധി ഉയിർത്തെഴുന്നേറ്റ് വന്നാൽ പോലും സിഎഎ പിൻവലിക്കില്ല ! പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വന്നന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകും ;വെല്ലുവിളിച്ച് അമിത് ഷാ

പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരൊക്കെ എന്തൊക്കെ ചെയ്താലും പൗരത്വ…

31 mins ago

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഞ്ചാവ് കൃഷിയിലേക്ക് കടന്ന് പാകിസ്ഥാൻ; ലക്ഷ്യം ആ​ഗോള ലഹരി മാർക്കറ്റ്!

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കവുമായി പാകിസ്ഥാൻ. മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച് ഇറക്കുമതി…

43 mins ago

ഡ്രൈവിം​ഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണം ഉത്തരവ് പിൻവലിക്കണമെന്നാവശ്യവുമായി മോട്ടോർ വാഹന ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ സമരം അഞ്ചാം ദിവസവും തുടരുന്നു.…

45 mins ago