India

സ്വകാര്യനിമിഷങ്ങളിലെ ശബ്ദം കാരണം വീട്ടിലെ സമാധാനം തകർക്കുന്നു; അയൽവാസികൾ ജനലടയ്ക്കണം! പരാതിയുമായി യുവതി

ബെം​ഗളൂരു: സ്വകാര്യനിമിഷങ്ങളിലെ ശബ്ദം കാരണം വീട്ടിലെ സമാധാനം തകർക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അയൽവാസികൾക്കെതിരെ വിചിത്ര പരാതിയുമായി സ്ത്രീ രം​ഗത്ത്. ബെംഗളൂരു ആവലഹള്ളി ബി.ഡി.എ ലേഔട്ടിൽ താമസിക്കുന്ന 44കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. അയൽക്കാരായ ദമ്പതികളുടെ കിടപ്പുമുറിയിൽ നിന്ന് അവരുടെ സ്വകാര്യ സംഭാഷണങ്ങളും ശബ്ദങ്ങളും കേൾക്കുകയാണെന്നും അതിനാൽ ജനലുകൾ അടച്ചിടണമെന്നും ആവശ്യപ്പെട്ടാണ് ഇവർ പരാതി നൽകിയത്.

അയൽവാസികളായ ദമ്പതികൾ സ്വകാര്യ നിമിഷങ്ങളിൽ മനഃപൂർവം ജനൽ തുറന്നിടുകയാണ്. ദമ്പതികളുടെ കിടപ്പുമുറിയിൽ നിന്ന് അവരുടെ സ്വകാര്യ സംഭാഷണങ്ങളും ശബ്ദങ്ങളും കേൾക്കുകയാണ്. അതിനാൽ ജനലുകൾ അടച്ചിടണമെന്നും ഇത് തൻ്റെ വീട്ടിലെ സമാധാനാന്തരീക്ഷം തകർത്തെന്നുമാണ് സ്ത്രീയുടെ വാദം. ദമ്പതികളോട് ജനൽ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ മോശമായ രീതിയിൽ ആംഗ്യങ്ങൾ കാട്ടിയെന്നും പരാതിക്കാരി ആരോപിച്ചു. ബലാത്സംഗം ചെയ്ത് തന്നെ കൊല്ലുമെന്ന് അയൽവാസികൾ ഭീഷണിപ്പെടുത്തിയെന്നും തന്നേയും കുടുംബാംഗങ്ങളേയും അധിക്ഷേപിച്ചതായും സ്ത്രീയുടെ പരാതിയിൽ പറയുന്നു.

അയൽവാസികൾ കാരണം തൻ്റെ വീട്ടിലെ സമാധാനം തകർന്നതെന്നും പോലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നുമാണ് സ്ത്രീയുടെ ആവശ്യം. അയൽവാസികൾ, വീട്ടുടമസ്ഥൻ, വീട്ടുടമയുടെ മകൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

anaswara baburaj

Recent Posts

പ്രാത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

26 mins ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

1 hour ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

1 hour ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

2 hours ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

2 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

2 hours ago