Viral Videos

മൂക്കിലിട്ട വിരൽകൊണ്ട് പിസയ്ക്ക് മാവ് കുഴച്ച് ജീവനക്കാരൻ; വീഡിയോ വൈറൽ! ഒടുവിൽ മാപ്പ് പറഞ്ഞ് ഡോമിനോസ്

വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണം എല്ലാവരുടേയും അവകാശമാണ്. ഗുണമേന്മയുള്ള വസ്തുക്കള്‍ കൊണ്ട് പാചകം ചെയ്താല്‍ മാത്രം ഗുണമേന്മയുള്ള ഭക്ഷണം ആകില്ല, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന പരിസരം, താപനില, പുനരുപയോഗത്തിന്റെ ക്രമങ്ങള്‍, ജീവനക്കാർ ഭക്ഷണം ഉണ്ടാകുന്ന രീതി എന്നിവ കൂടി കൃത്യം ആയാലേ ഭക്ഷണം ആരോഗ്യകരമാക്കൂ. ഇപ്പോഴിതാ ഒരൊറ്റ ജീവനക്കാരന്റെ തെറ്റ് കാരണം ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചിരിക്കുകയാണ് ഡോമിനോസ് പിസ.

മൂക്കിലിട്ട വിരൽ കൊണ്ട് പിസയ്ക്കുള്ള മാവ് കുഴയ്ക്കുന്ന ജീവനക്കാരന്റെ വീഡിയോ വൈറലായതോടെയാണ് ഉപഭോക്താക്കളോട് ഡോമിനോസ് പിസ ക്ഷമ ചോദിച്ചത്. ഇത്തരം തെറ്റ് ഇനി തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും എല്ലാ ഉപഭോക്താക്കൾക്കും ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും ഡോമിനോസ് പ്രസ്താവനയിൽ പറഞ്ഞു.

ജപ്പാനിലാണ് ഈ സംഭവം അരങ്ങേറിയത്. അമഗാസാക്കി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഡോമിനോസ് പിസയുടെ ഒരു പാർടൈം ജീവനക്കാരനാണ് വീഡിയോ ചിത്രീകരിച്ചതെന്നും വീഡിയോയിൽ കാണുന്ന മാവ് പിസ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടില്ല എന്നും ഡോമിനോസ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

കയ്യിൽ ഗ്ലൗസ് ഇട്ടിരിക്കുന്ന ജീവനക്കാരൻ ഇടത് കൈകൊണ്ട് മൂക്ക് വൃത്തിയാക്കുന്നതും അതേ കൈ കൊണ്ട് തന്നെ പിസയ്ക്കുള്ള മാവ് കുഴയ്ക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാമായിരുന്നു.
സ്ഥാപനത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തലാക്കുകയും വീഡിയോയ്ക്ക് കാരണക്കാരായ ജീവനക്കാരെ പിരിച്ചുവിട്ടതായുമാണ് റിപ്പോർട്ട്.

anaswara baburaj

Recent Posts

സാം പിത്രോഡയെ സോഷ്യൽ മീഡിയയിൽ വാരിയലക്കി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ |OTTAPRADAKSHINAM|

മുഖ്യമന്ത്രിക്ക് തിരക്കിനിടയിൽ ഒരവസരം കിട്ടിയപ്പോൾ പോയി അതിൽ തെറ്റെന്താണ്? എവർ ഗ്രീൻ ക്യാപ്സുളുമായി ഗോവിന്ദൻ |PINARAYI VIJAYAN| #pinarayivijayan #cpm…

4 hours ago

ബിഡിജെഎസ് പിടിച്ച വോട്ടെത്ര? കണക്കു കൂട്ടും തോറും മുന്നണികള്‍ക്ക് ചങ്കിടിപ്പ്

തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാന മുന്നണികളെല്ലാം തെരഞ്ഞെടുപ്പു പ്രാഥമിക വിലയിരുത്തലുകള്‍ നടത്തിക്കഴിഞ്ഞു. ഇരുപതു സീററുകളും വിജയിക്കുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും അവകാശം…

5 hours ago

രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ കമ്മികളെ ?

മാർക്സിനെയും ചെഗുവേരയേയും വിട്ടു, ഇനി കുറച്ച് രാംലല്ലയെ പിടിച്ചു നോക്കാം ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi…

5 hours ago

പൂഞ്ചില്‍ ആ-ക്ര-മ-ണം നടത്തിയവരില്‍ മുന്‍ പാക് സൈ-നി-ക കമാ-ന്‍-ഡോയും; ചിത്രങ്ങള്‍ പുറത്ത് !

പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീ-ക-ര സംഘടന ജെ-യ്ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിലെ തീ-വ്ര-വാ-ദി-ക-ളാണ് ആക്രമണം…

5 hours ago

രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ കമ്മികളെ ?

മാർക്‌സും ചെഗുവും വേണ്ട, കമ്മികൾക്ക് രാംലല്ല മതി ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi #flexboard #ramlalla

5 hours ago

ഇന്ത്യയിലെ മുഗള്‍ യുവരാജാവിന് ഉപദേശം നല്‍കുന്ന അമേരിക്കന്‍ അങ്കിള്‍| രാഹുല്‍- പിത്രോദ കോംബോ

ആരായാലും സ്വന്തം മാതാപിതാക്കളേയും വംശത്തേയും ദേശത്തേയുമൊക്കെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ മറുപടി തീര്‍ച്ചയായും പരുഷമായിരിക്കും. ഇത്തരത്തിലുള്ള രോഷമാണ് ഇന്ത്യ ഒട്ടാകെ…

6 hours ago