CRIME

എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയായ മിസോറം സ്വദേശി കുത്തേറ്റ് മരിച്ചു ; സഹപാഠി അറസ്റ്റിൽ ; കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമെന്ന് പോലീസ്

തിരുവനന്തപുരം : നഗരൂരിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ മിസോറം സ്വദേശിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തി. രാജധാനി എഞ്ചിനിയറിംഗ് കോളേജിലെ നാലാം വർഷ ബി ടെക് വിദ്യാർത്ഥി വാലന്‍റൈൻ ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മൂന്നാം വർഷ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയും മിസോറാം സ്വദേശിയുമായ ലോമയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി,

ഇന്നലെ രാത്രി പത്തരയോടെ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരിക്കുന്നതിനിടയിലാണ് വാലന്‍റൈനും ലോമയും തമ്മിൽ വാക്കുതർക്കമുണ്ടാകുന്നത് ഇത് പിന്നാലെ കയ്യാങ്കളിയിലെത്തി. പിന്നാലെ ലോമ പുറത്ത് പോയി, വാലന്‍റൈനിനെ ഫോണിൽ വിളിച്ച് പുറത്തേക്ക് വരുത്തി. വീണ്ടും കയ്യാങ്കളിയുണ്ടായി. ഇതിനിടയിലാണ് കയ്യിൽ കരുതിയ കത്തി കൊണ്ട് ലോമ വാലൻറൈനിന്റെ നെഞ്ചിൽ കുത്തി ഓടി രക്ഷപ്പെട്ടത്.

വാലന്‍റൈനിനെ സുഹൃത്തുക്കൾ ആദ്യം കല്ലമ്പല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലുമെത്തിച്ചു. ചികിത്സയിലിരിക്കെയാണ് പുലർച്ചെ ഒന്നരയോടെ മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി ലോമയെ നഗരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ലോമയും കൊല്ലപ്പെട്ട വാലന്‍റൈനും തമ്മിൽ നേരത്തെ കോളേജിൽവെച്ച് നിരവധി വട്ടം പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസത്തെ തർക്കമെന്ന് പോലീസ് വ്യക്തമാക്കി. വാലന്‍റൈന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.

B4 Admin

Recent Posts

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പി എസ് ശ്രീധരന്‍ പിള്ള. സമര്‍പ്പണം സെപ്റ്റംബര്‍ 26ന്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…

13 hours ago

മാളികയിലെ വിദേശമദ്യ വേട്ട. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പൂട്ടാന്‍ എക്സൈസിന്റെ കയ്യിലെ ആയുധങ്ങള്‍ എന്തൊക്കെ ?

വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…

13 hours ago

എതിരാളികളുടെ നുണ പ്രചാരങ്ങള്‍ നിഷ്പ്രഭം. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ദില്ലി സര്‍വകലാശാലയുടെ അമരത്തേക്ക്. ആരാണ് യഷ് ദബാസ്?

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…

14 hours ago

നവഭാരതത്തിന്റെ കായിക കുതിപ്പിന് നഗോയയിൽ ഉജ്ജ്വല തുടക്കം; പുതിയ മെഡൽ ചരിത്രം കുറിക്കാൻ ഏഷ്യൻ ഗെയിംസ് വേദിയിൽ അണിനിരന്ന് ഇന്ത്യൻ സംഘം

ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…

14 hours ago

റിയാദ് വിമാനത്താവളത്തിന് സമീപം പുകച്ചുരുളുകള്‍. ഹൂതി ആക്രമണമെന്ന് സംശയം. ജാഗ്രതാ നിര്‍ദേശവും വിമാന സര്‍വീസുകളില്‍ തടസ്സവും

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…

15 hours ago

ഗുജറാത്തിന്റെ മോധേര സൂര്യക്ഷേത്രത്തിന് ആയിരമാണ്ട്. ശില്‍പ്പകലാ വിസ്മയത്തിന് ആദരം. സൂര്യക്ഷേത്രത്തിന്റെ പേരില്‍ 100 രൂപ നാണയവുമായി കേന്ദ്രസര്‍ക്കാര്‍

ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…

15 hours ago