Entertainment

ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു….! ടോവിനോയുടെ അജയന്റെ രണ്ടാം മോഷണം പൂർത്തിയായി; വികാരഭരിതനായി താരം

ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിക്കഴിഞ്ഞു. 110 ദിവസത്തെ ഷൂട്ടിങ്ങിനു ശേഷം അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂള്‍ അവസാനിച്ചപ്പോൾ ടോവിനോ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഒരു ഇതിഹാസ അനുഭവമാണ് അവസാനിക്കുന്നത് എന്നാണ് ടൊവിനോ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.

ഒരു ഇതിഹാസ അനുഭവമാണ് അവസാനിക്കുന്നത്. 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂള്‍ അവസാനിക്കുകയാണ്. അജയന്റെ രണ്ടാം മോഷണത്തെ സംബന്ധിച്ച് ഇതിഹാസം തുടക്കക്കാരെ സംബന്ധിച്ച് ഒരു ചെറിയ വാക്ക് അല്ല. ഇതൊരു പിരീയിഡ് സിനിമയാണ്. അതിലുപരി ഈ ചിത്രത്തിലെ അനുഭവം എന്നെ സംബന്ധിച്ച് ജീവിതത്തേക്കാള്‍ വലുതായിരുന്നു എന്നും ഒരു യുഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന് സ്വയം പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു വ്യക്തിയെ പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും ടോവിനോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

2017 മുതല്‍ ഞങ്ങളെ ആവേശഭരിതരാക്കിയ ഒരു കഥയായിരുന്നു അജയന്റെ രണ്ടാം മോഷണത്തിന്റെത്. സ്വപ്നങ്ങളില്‍ പലപ്പോഴും സംഭവിക്കുന്നത് പോലെ, അത് ഉദ്ദേശിച്ച രീതിയില്‍ തുടങ്ങുന്നതിന് കാലതാമസം നേരിട്ടു. എന്നാല്‍ ഒരു പഠനാനുഭവം പോലെ രസകരവും, ആഹ്‌ളാദവും, സംതൃപ്തിയും നല്‍കുന്ന ചിത്രീകരണത്തിന് ശേഷം ഞാന്‍ വിടവാങ്ങുന്നു. ഈ സിനിമയില്‍ നിന്ന് കളരിപ്പയറ്റും കുതിര സവാരിയും ഉള്‍പ്പെടെ പുതിയ കഴിവുകള്‍ ഞാന്‍ പഠിച്ചു. അജയന്റെ രണ്ടാം മോഷണത്തില്‍ ഞാന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുന്നു. അതില്‍ എല്ലാം തന്നെ തീര്‍ത്തും വ്യത്യസ്തമായിരുന്നു എന്നും ടോവിനോ കുറിപ്പിൽ പറയുന്നു.

anaswara baburaj

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

2 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

2 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

3 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

3 hours ago