CRIME

കോഴിക്കോട് കട്ടിപ്പാറയിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവം; സഹോദരി ഭർത്താവ് അറസ്റ്റിൽ

കോഴിക്കോട് : കട്ടിപ്പാറയിൽ ആദിവാസി സ്ത്രീയായ ലീല കൊല്ലപ്പെട്ട സംഭവത്തിൽ ലീലയുടെ സഹോദരി ഭർത്താവ് രാജൻ അറസ്റ്റിലായി. 4 വർഷം മുമ്പ് ലീലയുടെ മകനെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു.

2019-ലാണ് ലീലയുടെ മകൻ രോണുവിനെ ഇയാൾ കൊലപ്പെടുത്തിയത്. ഈ കേസിൽ ജയിലിൽ ആയിരുന്ന രാജൻ ഒരുമാസം മുമ്പാണ് കോളനിയിൽ തിരികെ എത്തിയത്. കേസിൽ തിരിച്ചെത്തിയ ശേഷം രാജൻ ലീലയുടെ കുടുംബവുമായി അടുപ്പം പുലർത്തിയിരുന്നു.

ലീലയെ മരിച്ച നിലയിൽ കാണപ്പെടുന്നതിന് 20 ദിവസങ്ങൾക്ക് മുമ്പ് ലീലയും ഭർത്താവ് രാജ​ഗോപാലനും സഹോദരി ഭർത്താവ് രാജനും ഉൾപ്പടെ അഞ്ച് പേർ പ്രദേശത്തെ അമരാട്മല കയറിയത്. വനവിഭവങ്ങൾ ശേഖരിക്കാനാണ് ഇവർ മലകയറിയതെന്നാണ് സൂചന. എന്നാൽ തിരിച്ചെത്തിയപ്പോൾ സംഘത്തിൽ ലീല കൂടെ ഇല്ലായിരുന്നു. പക്ഷെഇക്കാര്യം ലീലയുടെ ഭർത്താവ് മറച്ച് വെച്ചു. ഏതാനും ദിവസങ്ങൾക്ക് ശേഷം കോളനിയിൽ എത്തിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ് ലീല കോളനിയിൽ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ലീലയുടെ മൃതദേഹം കണ്ടെത്തിയത്.

B4 Admin

Recent Posts

രാജഭരണത്തിന്റെ പ്രൗഢിയും കേരളത്തിന്റെ പൈതൃകവും: പത്മനാഭപുരം കൊട്ടാരം സന്ദർശിച്ച് ഗവർണർ ഓംപ്രകാശ് മാഥൂർ

മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…

29 minutes ago

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാനിലേക്കും അന്വേഷണം. ആറു മണിക്കൂർ ചോദ്യംചെയ്യൽ അറസ്റ്റിലേക്കും നീങ്ങുമോ?

കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…

34 minutes ago

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

12 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

12 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

14 hours ago

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

2 days ago