Anantha Sahasranama Yajnam
തിരുവനന്തപുരം: ഏപ്രിൽ 27 മുതൽ തിരുവനന്തപുരത്ത് ശുഭാരംഭം കുറിക്കുന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം തിരുനടയിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുക്കുന്ന അനന്ത സഹസ്രനാമ യജ്ഞം നടക്കും. ഏപ്രിൽ 23 ന് പത്താമുദയ ദിനത്തിൽ വൈകുന്നേരം 5.30 നാണ് ചടങ്ങ്. നാടും നഗരവും സംരക്ഷിക്കുന്ന ശ്രീപത്മനാഭന് നന്ദി സൂചകമായാണ് യജ്ഞം. കൂടുതൽ വിവരങ്ങൾക്ക് 8848729354, 7736036300, 9847865604.
പൂജനീയ സത്യാനന്ദ സരസ്വതി സ്വാമികൾ തുടങ്ങി വയ്ക്കുകയും പിന്നീട് പരമേശ്വർ ജി ഉദ്ഘാടനം ചെയ്ത് 2012 മുതൽ നടന്നുവരുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഈ വർഷത്തെ തിരിതെളിയാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം. കശ്മീർ ഫയൽസ് എന്ന ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയെത്തുന്നു എന്നതാണ് സമ്മേളന നഗരിയിലെ ആദ്യ ദിനത്തിലെ മുഖ്യ ആകർഷണം. . ഏപ്രിൽ 27 ന് വൈകുന്നേരം അഞ്ചു മണിക്ക് കേരളത്തിന്റെ ആരാധ്യനായ ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ കശ്മീരിലെ ഹിന്ദു വംശഹത്യയുടെ ചരിത്രം ലോകത്തിനു മുന്നിലെത്തിച്ച വിവേക് അഗ്നിഹോത്രിയും സമകാലിക ഹൈന്ദവ നവോത്ഥനത്തിന്റെ ആചാര്യൻ സ്വാമി ചിദാനന്തപുരിയും മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഹിന്ദു മഹാ സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, കാ ഭാ സുരേന്ദ്രൻ, ജെ നന്ദകുമാർ, പി സി ജോർജ്ജ് വത്സൻ തില്ലങ്കരി, വിജി തമ്പി, ഡോക്ടർ വിക്രം സമ്പത്ത് ഷെഫാലി വൈദ്യ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
മെയ് ഒന്നിന് നടക്കുന്ന സമാപന സമ്മേളനം ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. തദ്ദവസരത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് മുഖ്യ പ്രഭാഷണം നടത്തും. ഹിന്ദു യൂത്ത് കോൺക്ലേവ് എന്ന പേരിൽ നാല് ദിവസങ്ങളിലായി നടക്കുന്ന 16 സെമിനാറുകളാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ മുഖ്യ ആകർഷണം. ഹിന്ദു സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾക്കൊപ്പം പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കളും കാസ യുടെ പ്രതിനിധികളും യുത്ത് കോൺക്ലേവിൽ പങ്കെടുക്കും.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…