Thursday, May 16, 2024
spot_img

ശ്രീപത്മനാഭന്റെ തിരുനടയിൽ നൂറുകണക്കിന് കുട്ടികൾ അണിനിരക്കുന്ന അനന്തസഹസ്രനാമ യജ്ഞം; പരിപാടി അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന് മുന്നോടിയായി

തിരുവനന്തപുരം: ഏപ്രിൽ 27 മുതൽ തിരുവനന്തപുരത്ത് ശുഭാരംഭം കുറിക്കുന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം തിരുനടയിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുക്കുന്ന അനന്ത സഹസ്രനാമ യജ്ഞം നടക്കും. ഏപ്രിൽ 23 ന് പത്താമുദയ ദിനത്തിൽ വൈകുന്നേരം 5.30 നാണ് ചടങ്ങ്. നാടും നഗരവും സംരക്ഷിക്കുന്ന ശ്രീപത്മനാഭന് നന്ദി സൂചകമായാണ് യജ്ഞം. കൂടുതൽ വിവരങ്ങൾക്ക് 8848729354, 7736036300, 9847865604.

പൂജനീയ സത്യാനന്ദ സരസ്വതി സ്വാമികൾ തുടങ്ങി വയ്ക്കുകയും പിന്നീട് പരമേശ്വർ ജി ഉദ്ഘാടനം ചെയ്ത് 2012 മുതൽ നടന്നുവരുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഈ വർഷത്തെ തിരിതെളിയാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം. കശ്മീർ ഫയൽസ് എന്ന ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയെത്തുന്നു എന്നതാണ് സമ്മേളന നഗരിയിലെ ആദ്യ ദിനത്തിലെ മുഖ്യ ആകർഷണം. . ഏപ്രിൽ 27 ന് വൈകുന്നേരം അഞ്ചു മണിക്ക് കേരളത്തിന്റെ ആരാധ്യനായ ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ്‌ ഖാൻ ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ കശ്മീരിലെ ഹിന്ദു വംശഹത്യയുടെ ചരിത്രം ലോകത്തിനു മുന്നിലെത്തിച്ച വിവേക് അഗ്നിഹോത്രിയും സമകാലിക ഹൈന്ദവ നവോത്ഥനത്തിന്റെ ആചാര്യൻ സ്വാമി ചിദാനന്തപുരിയും മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഹിന്ദു മഹാ സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, കാ ഭാ സുരേന്ദ്രൻ, ജെ നന്ദകുമാർ, പി സി ജോർജ്ജ് വത്സൻ തില്ലങ്കരി, വിജി തമ്പി, ഡോക്ടർ വിക്രം സമ്പത്ത് ഷെഫാലി വൈദ്യ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

മെയ് ഒന്നിന് നടക്കുന്ന സമാപന സമ്മേളനം ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. തദ്ദവസരത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് മുഖ്യ പ്രഭാഷണം നടത്തും. ഹിന്ദു യൂത്ത് കോൺക്ലേവ് എന്ന പേരിൽ നാല് ദിവസങ്ങളിലായി നടക്കുന്ന 16 സെമിനാറുകളാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ മുഖ്യ ആകർഷണം. ഹിന്ദു സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾക്കൊപ്പം പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കളും കാസ യുടെ പ്രതിനിധികളും യുത്ത് കോൺക്ലേവിൽ പങ്കെടുക്കും.

Related Articles

Latest Articles