Categories: Kerala

കാത്തിരിപ്പ് അവസാനിക്കുന്നു; രാജ്യത്തിൻറെ കണ്ണും കാതും അനന്തപുരിയിലേക്ക്; ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന് ഇന്ന് തിരിതെളിയും; തത്സമയ സംപ്രേക്ഷണമൊരുക്കി തത്വമയി നെറ്റ്‌വർക്കും

തിരുവനന്തപുരം: ഹൈന്ദവ നവോത്ഥാനത്തിന്റെ ശംഖനാദമായി ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ വർഷത്തെ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന് ഇന്ന് കൊടിയേറും. ഇന്ന് വൈകുന്നേരം 04.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ബൗദ്ധീക മേള ഉദ്ഘാടനം ചെയ്യും. കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും സ്വാമി ചിദാനന്ദപുരിയും മുഖ്യാതിഥികളായിരിക്കും. കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍, ജെ നന്ദകുമാർ, വി മുരളീധരൻ പി സി ജോർജ്ജ് തുടങ്ങി രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ വിവിധ സമ്മേളനങ്ങളില്‍ സംബന്ധിക്കും.തിരുവനന്തപുരം സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി ഹാളിൽ നടക്കുന്ന സമ്മേളനം മെയ് 1 ന് സമാപിക്കും.ഒരുക്കങ്ങൾ പൂർത്തിയായി. സമ്മേളനത്തിന്റെ മുഖ്യ ആകർഷണമായ വിവേക് അഗ്നിഹോത്രി ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെത്തി.

നാല് ദിവസങ്ങളിലായി ഹിന്ദു യൂത്ത് കോൺക്ലേവ് എന്നപേരിൽ നടക്കുന്ന സെമിനാറുകളാണ് ഇത്തവണത്തെ ഹിന്ദു സമ്മേളനത്തിന്റെ പ്രത്യേകത. വിവിധ വിഷയങ്ങളിൽ രാഷ്ട്രീയ, സാമൂഹിക, കലാ, സാഹിത്യ രംഗങ്ങളിലെ പ്രമുഖർ സെമിനാറുകളിൽ സംസാരിക്കും. സമ്മേളനം നടക്കുന്ന സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി ഹാളിനു മുന്നില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശിനിയുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഇന്നലെ ഉദ്ഘാടനം ചെയ്തു. അറിവിന്റെയും ജ്ഞാനത്തിന്റെയും അക്ഷയഖനിയെന്ന് വിശേഷിപ്പിക്കാവുന്ന ഭാരതത്തിന്റെ സനാതനമൂല്യങ്ങള്‍ ആധുനിക ലോകത്ത് സംരക്ഷിക്കപ്പെടണമെന്ന് സ്വാമി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിന്റെ ക്ലിനിക്കല്‍ വിഭാഗം ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടക്കും. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ തത്സമയ കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിൽ.

തത്സമയക്കാഴ്ചകൾക്കായി ഈ ലിങ്കിൽ പ്രവേശിക്കുക

http://bit.ly/3Gnvbys

 

B4 Admin

Recent Posts

സമുദ്രമധ്യത്തില്‍ ഞെട്ടിക്കുന്ന ഭീകരാക്രമണം. ധാന്യക്കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ക്യാപ്റ്റനടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തം

ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…

30 minutes ago

മുത്തുവേല്‍ പാണ്ഡ്യന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും നിറഞ്ഞാടുന്ന തീപാറുന്ന ആക്ഷന്‍ വിസ്‌ഫോടനവുമായി ‘ജയിലര്‍ 2’ പവര്‍ പാക്ക്ഡ് ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 15-ന് തിയറ്ററുകളില്‍ വന്‍ മാമാങ്കത്തിന് കളമൊരുങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…

46 minutes ago

കോ-പൈലറ്റ് ക്യാപ്റ്റനെ ആക്‌സ് ഉപയോഗിച്ച് ആക്രമിച്ച ഫ്‌ലൈ ദുബായ് സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വിമാനത്തില്‍ കൂടി അടിയന്തരാവസ്ഥ. ലണ്ടന്‍-ചിക്കാഗോ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ 28,000 അടി താഴ്ന്നു

ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…

1 hour ago

108 ആംബുലന്‍സുകളില്‍ ആന്റിവെനം ലഭ്യമെന്ന പ്രചാരണം വ്യാജം. കര്‍ശന നടപടിയെന്ന് അധികൃതര്‍

തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…

2 hours ago

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…

6 hours ago

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

12 hours ago