ചരിത്ര പ്രസിദ്ധമായ ആനപ്രമ്പാൽ ശ്രീധർമ്മശാസ്താ ക്ഷേത്രം
ആലപ്പുഴ : പ്രശസ്തമായ ആനപ്രമ്പാൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിനു മുന്നോടിയായുള്ള ഭക്തി സാന്ദ്രമായ ധ്വജപ്രതിഷ്ഠ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഇന്നലെ നടന്നു. ദേവ ചൈതന്യത്തിന്റെ മുഖ്യ സ്രോതസ്സ് സഹ സ്രാരപത്മം ആയതിനാൽ കൊടിമരത്തിന്റെ മുകൾഭാഗത്താണ് ദേവന്റെ വാഹനമായ അശ്വത്തെ പ്രതിഷ്ഠിച്ചത്. ഇന്നലെ വൈകുന്നേരം നടന്ന ദീപാരാധനയ്ക്ക്ശേഷം വെള്ളിപൊതിഞ്ഞ് നവീകരിച്ച ഭഗവാന്റെ ദിവ്യമായ വാജിവാഹനം ഭഗവൽ സന്നിധിയിൽ സമർപ്പിച്ചു. പ്രശസ്ത ശില്പി ശ്രീ . ഹരി ചക്കുളം ആണ് വാജിവാഹന നവീകരണം നിർവ്വഹിച്ചത്.
ചരിത്രപ്രസിദ്ധമായ തിരുവുത്സവം ഫെബ്രുവരി രണ്ടാം തീയതി വ്യാഴാഴ്ച ആരംഭിക്കും. ഇതിന്റെ ഭാഗമായി വൈകിട്ട് 5.30 നും 6.20 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തതിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പുതുമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ക്ഷേത്രം മേൽ ശാന്തിമാരായ ബ്രഹ്മശ്രീ.താമരശ്ശേരി ഇല്ലം വാസുദേവൻ നമ്പൂതിരിയും ബ്രഹ്മശ്രീ.തേവണംകോട്ടില്ലം വിഷ്ണു നമ്പൂതിരിയും സഹകാർമ്മികത്വം വഹിക്കും. പള്ളിനായാട്ട് 8 നും തിരുആറാട്ട് 9 നും നടക്കും.തിരുവുത്സവത്തിനു നാന്ദി കുറിച്ചുള്ള കളഭാഭിഷേകം 10 നു നടക്കും.
ധ്വജപ്രതിഷ്ഠ ചടങ്ങ് തത്വമയി നെറ്റ്വർക്കിലൂടെ തത്സമയം വീക്ഷിച്ച് ഭക്തജന ലക്ഷങ്ങൾ സായൂജ്യമടഞ്ഞു.
ഇന്നലെ നടന്ന തത്സമയ സംപ്രേക്ഷണം കാണാം
https://www.youtube.com/watch?v=nyAlasD5CJs,https://www.youtube.com/watch?v=JgP2sfHzLmQ
.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…