ദില്ലി: ഹിന്ദു പട്ടികജാതി , ഒബിസി ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ദുരന്ത നിവാരണ ഫണ്ടിന്റെ കീഴില്‍ ഓണറേറിയം സ്വീകരിച്ച ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആന്ധ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി കേന്ദ്രം . കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ആന്ധ്ര സാമൂഹ്യക്ഷേമ വകുപ്പിന് നിര്‍ദേശം നല്‍കിയത്.
ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറമാണ് ഇതു സംബന്ധിച്ച പരാതി കേന്ദ്ര സര്‍ക്കാരിനു കൈമാറിയത്. അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തില്‍ അന്വേഷണ സമിതി രൂപീകരിക്കണമെന്നും നാഷണല്‍ ഷെഡ്യൂള്‍ഡ് ക്ലാസുകള്‍ക്കായുള്ള കമ്മീഷന്‍ , പിന്നാക്ക ക്ലാസുകള്‍ക്കുള്ള ദേശീയ സമിതി എന്നിവയ്ക്കും ലീഗല്‍ പ്രൊട്ടക്ഷന്‍ ഫോറം കത്തെഴുതി. ഒപ്പം അന്വേഷണം ആവശ്യപ്പെട്ട് ആന്ധ്ര ഗവര്‍ണര്‍ക്കും കത്തെഴുതി.
ഇരട്ട മത ഐഡന്റിറ്റി നിലനില്‍ക്കുന്നിടത്തെല്ലാം ക്രിസ്ത്യന്‍ പാസ്റ്റര്‍മാരുടെ ഹിന്ദു കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ക്രിസ്ത്യന്‍ പാസ്റ്റര്‍മാരില്‍ നിന്നും ഇതിനകം വാങ്ങിയ തുക പിഴ ആയി ഈടാക്കണമെന്നും എല്‍ആര്‍പിഎഫ് അഭ്യര്‍ത്ഥിച്ചു.
ഹിന്ദു ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികളില്‍ ഒരു വലിയ ശതമാനമാണ് ഒറ്റത്തവണ ദുരിതാശ്വാസ ഓണറേറിയമായ പണം നേടിയെടുത്തതെന്നും കേന്ദ്ര സര്‍ക്കാരിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…