Categories: India

മദ്യ വില്‍പനശാലകള്‍ ഏറ്റെടുക്കാനൊരുങ്ങി ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍, ഒക്ടോബര്‍ ഒന്നുമുതല്‍ മദ്യനിരോധനം

അമരാവതി: സംസ്ഥാനത്ത് മദ്യം നിരോധിക്കുന്നതിനായി ആദ്യ ചുവട് വച്ച് ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ 3,500ഓളം വരുന്ന മദ്യവില്‍പ്പന ശാലകള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാരിന്‍റെ പദ്ധതി. ഇതുവഴി സംസ്ഥാനത്ത് മദ്യനിരോധനം നടപ്പില്‍ വരുത്താനും ജഗന്‍മോഹന്‍ റെഡ്ഢി സര്‍ക്കാര്‍ ആലോചിക്കുന്നു.

ആന്ധ്രാ പ്രദേശ് സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കീഴിലാണ് ഇനിമുതല്‍ മദ്യക്കടകള്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്. 475 മദ്യവില്‍പ്പനശാലകള്‍ ഇതിനോടകം തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയും എക്സൈസ് മന്ത്രി നാരായണസ്വാമിയുമാണ് ഇക്കാര്യം അറിയിച്ചത്.

മദ്യം വില്‍ക്കുന്ന കടകളുടെ എണ്ണം 4380 തില്‍ നിന്നും 3500 ആയി കുറയ്ക്കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. സംസ്ഥാനത്ത് വ്യാജമദ്യം വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും എന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 4788 കേസുകള്‍ ആന്ധ്രാ പൊലീസ് രജിസ്റ്റര്‍ ചെയ്യുകയും 2834 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ ഏറ്റെടുക്കുന്ന മദ്യവില്‍പ്പന ശാലകളിലേക്കായി നിരവധി പേരെ ഇതിനോടകം ജോലിക്കെടുത്തിട്ടുണ്ട്. മദ്യത്തിന് അടിമകളായവര്‍ക്ക് ബോധവത്കരണം നല്‍കാന്‍ എല്ലാ ആശുപത്രികളിലും പ്രത്യേക സര്‍ക്കാര്‍ ബോധവത്കരണ യൂണിറ്റുകള്‍ ആരംഭിക്കും.രാത്രിവരെ തുറന്നിട്ടിരിക്കുന്ന മദ്യക്കടകളുടെ സമയം ചുരുക്കി രാവിലെ 10 മുതല്‍ രാത്രീ 9 വരെയുള്ള സമയം മദ്യവില്‍പ്പന ശാലകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.

മദ്യാസക്തി മൂലമുണ്ടാകുന്ന അപകടങ്ങളും ആരോഗ്യപ്രശ്‌നനങ്ങളും തടയുന്നതിനായാണ് ഈ നടപടികള്‍ സ്വീകരിച്ചതെന്നും ആന്ധ്രാ സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി സഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് നടത്തിയ പ്രചാരണത്തില്‍ മദ്യത്തിന് നിയന്ത്രണം കൊണ്ടുവരുമെന്ന് ജഗന്‍മോഹന്‍ റെഡ്ഢി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.

admin

Recent Posts

മുതലപ്പൊഴിയിലെ അപകടങ്ങൾ !ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…

5 hours ago

പ്രവാസികളെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ! ഒമാനില്‍ നിന്നുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി

ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…

5 hours ago

മോദിയുടെ വിജയം ഉറപ്പിച്ചു ! ചിലരൊക്കെ വോട്ടിങ് യന്ത്രത്തെ പഴി പറഞ്ഞു തുടങ്ങി |OTTAPRADHAKSHINAM|

ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും |MODI| #modi…

5 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്ലാ-ക്ക്-മെ-യി-ലിം-ഗ് പദ്ധതി |

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

5 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്്ളാക്ക് മെയിലിംഗ് പദ്ധതി

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

5 hours ago

വേനൽമഴയിൽ കഷ്ടത്തിലായി കെഎസ്ഇബി !സംസ്ഥാനത്തുടനീളം പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നു; നഷ്ടം 48 കോടിയിലേറെയെന്ന് പ്രാഥമിക കണക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും…

6 hours ago