Angelina Jolie makes surprise visit to flood-hit Pakistan
ഇസ്ലാമാബാദ്: പ്രളയത്തിൽ തകർന്ന പാകിസ്ഥാൻ സന്ദർശിച്ച് ഹോളിവുഡ് താരം ആഞ്ജലീന ജോളി. സന്ദർശത്തിനിടയിൽ പ്രളയ ബാധിതർക്ക് സഹായവും , ബോധവൽക്കരണവും താരം നൽകി. 16 ദശലക്ഷം കുട്ടികളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്ന യു എൻ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സന്ദർശനത്തിനായി ആഞ്ജലീന പാക്കിസ്ഥാനിൽ എത്തിയത്.
രാജ്യത്തെ സമൂഹിക മാദ്ധ്യമങ്ങളിൽ താരം പ്രളയ മേഖലകൾ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ് . നേരത്തെ വെള്ളപ്പൊക്കം ബാധിച്ച ജില്ലകളിൽ ഒന്നായ ഡാഡുവിൽ താരം സന്ദർശനം നടത്തിയിരുന്നു. ഇതിനിടെ അവർ രാജ്യത്തിന് നൽകിയ സംഭാവനകൾക്ക് അന്തർദേശീയ റെസ്‌ക്യൂ കമ്മിറ്റി നന്ദിയും അറിയിച്ചു.
പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളിൽ പോഷകാഹാരക്കുറവ് ഉണ്ടെന്ന് യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട് പ്രതിനിധി അബ്ദുല്ല ഫാദിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് കുട്ടികളിൽ വയറിളക്കം, ഡെങ്കിപ്പനി, ത്വക്ക് രോഗം എന്നിവ കാണപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജൂൺ പകുതിയോടെ പെയ്ത ശക്തമായ മഴയിലാണ് പാകിസ്ഥാനിൽ വെള്ളപ്പൊക്കം ഉണ്ടായത്. പിന്നാലെ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും വീടുകൾ തകരുകയും ചെയ്തു.വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 1,355 പേർ കൊല്ലപ്പെട്ടു. ആറ് ലക്ഷത്തിലധികം ആളുകൾക്ക് വീട് നഷ്ടപ്പെട്ടു.
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…