Angeline out; Mohanlal returns to the show on Wednesday; walk away elimination? A wild card entry?
ബിഗ്ബോസ് മലയാളം അഞ്ച് വളരെ ആവേശഭരിതമായാണ് മുന്നോട്ടു പോകുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോ ഇപ്പോൾ ഇരുപത്തി ഒന്ന് ദിവസങ്ങൾ പിന്നിട്ടു. ഷോ തുടങ്ങി രണ്ട് ആഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് സീസൺ അഞ്ചിലെ ആദ്യ എലിമിനേഷൻ നടന്നത്. പ്രേക്ഷക വിധി പ്രകാരം ഷോയിൽ നിന്നും ഇത്തവണ പുറത്തായത് ഏഞ്ചലിൻ മേരിയാണ്. എന്നാൽ മോഹൻലാൽ വീണ്ടും ബുധനാഴ്‌ച ഷോയിലേക്ക് തിരിച്ചെത്തുന്നുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
സാധാരണ ശനി,ഞായർ ദിവസങ്ങളിലാണ് മത്സരാർത്ഥികളെ കാണുന്നതിനും എലിമിനേഷൻ നടത്തുന്നതിനും മറ്റുമായി മോഹൻലാൽ എത്താറുള്ളത്. എന്നാൽ വരുന്ന ബുധനാഴ്ച മോഹൻലാൽ വീണ്ടും ഷോയിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന്റെ അവസാനം മോഹൻലാൽ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ബിഗ് ബോസ് വീട്ടിൽ നിന്നും ആരെല്ലാം പുറത്തുപോകണമെന്നു തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. അതിനാൽ തന്നെയും പല ട്വിസ്റ്റുകളും ഇനിയും ഈ ഷോയുടെ യാത്രയിൽ പ്രതീക്ഷിക്കാവുന്നതാണ്. സാധാരണയിൽ നിന്നും വ്യത്യസ്തമായി നമ്മൾ ഇനി കാണും. ഞാൻ ബുധനാഴ്ച വീണ്ടും വരും. അതിനൊരു കാരണമുണ്ട്. അത് ഞാൻ ബുധനാഴ്ച പറയാം എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. ബുധനാഴ്ച നടക്കുന്നത് അടുത്ത എലിമിനേഷനാണോ അതോ പുതിയ വൈൽഡ് കാർഡ് എൻട്രിയാണോ എന്ന സംശയത്തിലാണ് ആരാധകർ.
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…
ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ എസ്‌ഐടി പരിശോധന. ഉച്ചയ്ക്ക് 2.50…
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട ! മേയർ ന്യൂയോർക്കിലെ കാര്യങ്ങൾ നോക്കിയാൽ മതി ! സുഹ്‌റാൻ മംദാനിക്ക് മുന്നറിയിപ്പ്…
തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…