മരിച്ച രോഹിണി, അഖില
വർക്കലയിൽ ഉത്സവം കഴിഞ്ഞു മടങ്ങുന്നവർക്കിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറി അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്. ഇന്നലെ രാത്രി പത്തരയോടെ വർക്കല– ആറ്റിങ്ങൽ റോഡിൽ കൂട്ടിക്കട ഭാഗത്തുവച്ചായിരുന്നു അപകടം. പേരേറ്റിൽ സ്വദേശികളായ രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. വർക്കലയിൽനിന്നു കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അമിതവേഗത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറിയത്.അപകടത്തിനു പിന്നാലെ മദ്യലഹരിയിലായിരുന്ന ഡ്രൈവർ വാഹനത്തിൽനിന്ന് ഇറങ്ങിയോടി.അപകടത്തിനു തൊട്ടുമുൻപ് സ്കൂട്ടറിൽ വന്ന ഒരു യുവാവിനെയും ഒരു കാറിലും വാഹനം ഇടിച്ചിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
0
അപകടം നടക്കുന്നതിനു മുൻപ് മറ്റൊരു ജംക്‌ഷനിൽ വച്ച് മറ്റൊരാളുമായി ഡ്രൈവർ വഴക്കിട്ടിരുന്നെന്നും ഇതിനു ശേഷം ഇയാളുടെ ഭാര്യ വാഹനത്തിൽനിന്ന് ഇറങ്ങി പോയെന്നും ഒരു നാട്ടുകാരൻ പറഞ്ഞു. ഇതിന്റെ ദേഷ്യത്തിലാണ് വാഹനം അമിതവേഗത്തിൽ ഓടിച്ചു വന്നതെന്നും നാട്ടുകാരൻ പറഞ്ഞു.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…