Categories: Kerala

സ്വപ്‌നാ സുരേഷിനെ അനിൽ അക്കര എംഎൽഎ സന്ദർശിച്ചതായി കണ്ടെത്തല്‍; സന്ദർശന ഉദ്ദേശം ആരാഞ്ഞ് എന്‍ഐഎ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നതായി കണ്ടെത്തൽ. സ്വപ്നയെ പ്രവേശിപ്പിച്ച രാത്രി അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

സ്വപ്ന ആശുപത്രിയിൽ കഴിഞ്ഞ ആറ് ദിവസങ്ങളിൽ അവിടെ സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങളും എൻഐഎ പരിശോധിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നഴ്‌സുമാരുടെ ഫോൺ വിവരങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം, സ്വർണക്കടത്ത് കേസ് പ്രതികളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ആസൂത്രിതമായെന്ന് അനിൽ അക്കര എംഎൽഎ ഇന്നലെ പറഞ്ഞിരുന്നു. വിദഗ്ധ ചികിത്സ സ്വപ്ന സുരേഷിന്‍റെ മൊഴികൾ ചോർത്തുന്നതിന് വേണ്ടിയാണെന്നും മെഡിക്കൽ കോളജിൽ സ്വപ്‌നയ്ക്ക് സഹായമൊരുക്കിയത് മന്ത്രി എ സി മൊയ്തീനാണെന്നും അനിൽ അക്കര ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎയും സ്വപ്നയെ ആശുപത്രിയില്‍ സന്ദർശിച്ചിരുന്നു എന്ന വിവരങ്ങളും പുറത്തു വന്നത്.

B4 Admin

Share
Published by
B4 Admin

Recent Posts

ആന്റോ അഗസ്റ്റിനെതിരായ മദ്യശേഖര കേസ്. എക്സൈസ് നീക്കം ആന്റോയുടെ ഭാര്യാമാതാവിലേക്ക്. നിര്‍ണായക മൊഴി ഉടന്‍. വരുന്നത് കൂടുതല്‍ അറസ്റ്റുകളോ?. അബ്കാരി കേസില്‍ പുതിയ വഴിത്തിരിവ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…

15 seconds ago

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

1 hour ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

2 hours ago

രോഗികള്‍ മരുന്ന് കിട്ടാതെ വലയുമ്പോള്‍, കോടികളുടെ മരുന്നുകള്‍ വെയര്‍ഹൗസില്‍ നശിക്കുന്നു. മരുന്നുക്ഷാമത്തിന് പിന്നില്‍ ഗുരുതര വീഴ്ച. അഞ്ച് വര്‍ഷമായി കാലാവധി കഴിഞ്ഞ മരുന്നുകള്‍ നശിപ്പിച്ചില്ലെന്ന് കണ്ടെത്തല്‍. വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകള്‍.

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…

8 hours ago

പത്രസമ്മേളന ശൈലി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് ഇനി കടുത്ത നിയന്ത്രണം. നടപ്പിലാക്കുന്നത് കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളുടെ മാതൃക.ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം. മുഖ്യമന്ത്രി സുരക്ഷാ കവചത്തിനുള്ളിലോ?

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…

9 hours ago

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടെന്ന് വിവരം.

ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…

10 hours ago