anjali-menon
ഒരു കൂട്ടം ഗര്‍ഭിണികളുടെ കഥയുമായി അഞ്ജലി മേനോന്റെ ‘വണ്ടര്‍ വുമണ്‍’ റിലീസിനൊരുങ്ങുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഗര്‍ഭിണികളുടെ സന്തോഷവും വിഷമങ്ങളും ഗര്‍ഭകാലഘട്ടങ്ങളും എങ്ങനെയായിരിക്കുമെന്ന് പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്ന ചിത്രമാകും വണ്ടര്‍ വുമണ്‍.
ഇംഗ്ലീഷിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ആര്‍എസ്‌വിപി മൂവീസ്, ഫ്‌ലൈയിംഗ് യൂണികോണ്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് വണ്ടര്‍ വുമണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യപാനം ഏറെ വ്യത്യസ്തമായിട്ടായിരുന്നു അഞ്ജലിയും താരങ്ങളും നടത്തിയത്.
ചിത്രം നവംബര്‍ 18ന് സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുങ്ങുന്ന അഞ്ജലി മേനോന്‍ ചിത്രമാണിത്. നദിയ മൊയ്തു, നിത്യ മേനോന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്‌ക്രീനില്‍ ഇതുവരെ കാണാത്തതും എന്നാല്‍ ഉറപ്പായും അഡ്രസ് ചെയ്യേണ്ടതുമായ ചില കാര്യങ്ങളാണ് വണ്ടര്‍ വുമണില്‍ പറയുന്നത്. ഈ സിനിമ കണ്ടതിന് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് അഞ്ജലി നേരത്തെ സൂചിപ്പിച്ചിരുന്നു.
യു ഡി എഫ് അധികാരത്തിൽ വന്നാൽ മാറാട് മോഡൽ കലാപം. മുസ്ലിം ലീഗിന് ദുരുദ്ദേശ്യം! സാമൂഹിക നീതി നടപ്പിലാക്കിയോ ?…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…
ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…
ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…
സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…