Sunday, September 27, 2026

ഗര്‍ഭിണികളുടെ സന്തോഷവും വിഷമങ്ങളും വ്യത്യസ്ത രീതിയിൽ; ഒരു കൂട്ടം ഗര്‍ഭിണികളുടെ കഥയുമായി ‘വണ്ടര്‍ വുമണ്‍’ ഒടിടി റിലീസിനൊരുങ്ങുന്നു: അഞ്ജലി മേനോൻ ചിത്രം നവംബര്‍ 18ന് സോണി ലിവിലൂടെ റിലീസ് ചെയ്യും

ഒരു കൂട്ടം ഗര്‍ഭിണികളുടെ കഥയുമായി അഞ്ജലി മേനോന്റെ ‘വണ്ടര്‍ വുമണ്‍’ റിലീസിനൊരുങ്ങുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഗര്‍ഭിണികളുടെ സന്തോഷവും വിഷമങ്ങളും ഗര്‍ഭകാലഘട്ടങ്ങളും എങ്ങനെയായിരിക്കുമെന്ന് പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്ന ചിത്രമാകും വണ്ടര്‍ വുമണ്‍.

ഇംഗ്ലീഷിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ആര്‍എസ്‌വിപി മൂവീസ്, ഫ്‌ലൈയിംഗ് യൂണികോണ്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് വണ്ടര്‍ വുമണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യപാനം ഏറെ വ്യത്യസ്തമായിട്ടായിരുന്നു അഞ്ജലിയും താരങ്ങളും നടത്തിയത്.

ചിത്രം നവംബര്‍ 18ന് സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുങ്ങുന്ന അഞ്ജലി മേനോന്‍ ചിത്രമാണിത്. നദിയ മൊയ്തു, നിത്യ മേനോന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്‌ക്രീനില്‍ ഇതുവരെ കാണാത്തതും എന്നാല്‍ ഉറപ്പായും അഡ്രസ് ചെയ്യേണ്ടതുമായ ചില കാര്യങ്ങളാണ് വണ്ടര്‍ വുമണില്‍ പറയുന്നത്. ഈ സിനിമ കണ്ടതിന് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് അഞ്ജലി നേരത്തെ സൂചിപ്പിച്ചിരുന്നു.

Related Articles

Latest Articles