Kerala

സമൂഹത്തിനു പ്രചോദനമായി ജീവിച്ചു മരിച്ച പ്രണവിന്റെ വിയോഗത്തിൽ അട്ടഹസിക്കുന്നവർ; മതം മാത്രം തിന്നു ജീവിക്കുന്ന മലംതീനികൾ; പ്രിയതമന്റെ മരണത്തിലും ഷഹാനയെ വേട്ടയാടുന്ന മതഭ്രാന്തന്മാരെ തുറന്നുകാട്ടി അഞ്ജു പാർവ്വതി

ഇരിങ്ങാലക്കുട: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് (31) ഇന്നലെ ആണ് വിടവാങ്ങിയത്. വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. 2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരം മുഴുവന്‍ തളര്‍ന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്നു.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായിരുന്നു.എട്ട് വര്‍ഷം മുന്‍പാണ് പ്രണവിന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച അപകടം സംഭവിക്കുന്നത്. കുതിരത്തടം പൂന്തോപ്പില്‍ വച്ച് നിയന്ത്രണം വിട്ട്‌ ബൈക്ക് ഒരു മതിലില്‍ ഇടിച്ച് പരിക്കേല്‍ക്കുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് പ്രണവിന്റെ ശരീരം പൂര്‍ണമായും തളര്‍ന്നത്. പ്രണവിന്റെ മരണത്തോടെ തകർന്ന് പോയിരിക്കുകയാണ് ഷഹാന.ഷഹാനയെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരുന്നതിനായി സമൂഹത്തിനൊരു മുന്നറിയിപ്പ് നൽകി കൊണ്ടാണ് അഞ്ജു പാർവതി എന്ന അദ്ധ്യാപിക ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

‘മതം മാത്രം തിന്ന് ജീവിക്കുന്ന മലം തീനികളായ ഒരു പറ്റം നികൃഷ്ട ജന്മങ്ങളെ ഇന്ന് സോഷ്യൽ മീഡിയയിലെമ്പാടും കണ്ടു. ഒരു ചെറുപ്പക്കാരൻ്റെ അകാല വിയോഗത്തിൽ ആർത്തുചിരിച്ചട്ടഹസിക്കുന്ന കുറേ പടു ജന്മങ്ങൾ. ഈ ഭൂമിയിൽ രണ്ട് തരം മനുഷ്യരാണുള്ളത്. ഒന്ന് സഹജീവിയുടെ വീഴ്ചയിലും നോവിലും മരണത്തിലും സന്തോഷിക്കുന്ന സാഡിസ്റ്റുകൾ! അവറ്റകൾ പക കൊണ്ട് മാത്രം ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന വർഗ്ഗങ്ങളാണ്. അവർ മനുഷ്യത്വത്തെ പടിക്ക് പുറത്ത് നിറുത്തി പകയെ ക്ഷണിച്ചിരുത്തുന്നു . അടുത്തൊരു കൂട്ടർ മറ്റൊരാളുടെ സന്തോഷം തൻ്റെ സന്തോഷമായും സങ്കടം തൻ്റെ തന്നെ സങ്കടമായും കരുതി സഹജീവിയെ ചേർത്തുപ്പിടിക്കുന്നവർ. മനുഷ്യത്വത്തിനെ മാത്രം ഉപാസിക്കുന്ന സാധു മനുഷ്യർ.
അരയ്ക്ക് താഴെ തളർന്നു കിടന്നപ്പോഴും ജീവിതത്തെ പോസിറ്റീവ് ആയി കണ്ട ഒരു യുവാവ്. അവൻ ചുറ്റുമുള്ളവർക്ക് അതിജീവനത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും പാഠങ്ങൾ സ്വന്തം ജീവിതത്തിലൂടെ പകർന്ന് ദീപമായി . ആ ദീപപ്രഭ കണ്ട് അതിലെ അതിലെ അണയാ വെളിച്ചമായി തീരാൻ കൊതിച്ച് ഒരു പെൺകുട്ടി കൂട്ടായി അരികിലെത്തി. മതത്തിൻ്റെ വേലിക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞ് അവരൊന്നായി. അവരുടെ ജീവിതം മറ്റാർക്കും ബാധ്യതയായില്ലെങ്കിലും പുറമേയ്ക്കുള്ളവർക്കായിരുന്നു പ്രശ്നം. അവളുടെ രൂപം നെഞ്ചിൽ പച്ച കുത്തി ഹൃദയത്തിലവളെ ആവാഹിച്ച ആണൊരുത്തനും അവനായി മാത്രം ജന്മമെടുത്തൊരു പെൺകുട്ടിയും. ! ഇന്നവൻ അവളെ തനിച്ചാക്കി യാത്രയായി. ജീവിത വഴിയിൽ ഒറ്റയ്ക്കായി പോയ ആ പെൺകുട്ടിയോട് സ്നേഹം കാട്ടിയില്ലെങ്കിലും ലേശം കരുണ കാണിക്കേണ്ടതാണ് മനുഷ്യജന്മമെടുത്തവർ. പക്ഷേ ഇവിടെ അതുണ്ടായില്ല .
എന്ത് മാത്രം സാരോപദേശങ്ങളാണ് അവൾക്കായി നല്കുന്നത്. വളർത്തിയ അച്ഛനെയും അമ്മയെയും വേദനിപ്പിച്ചതിന് ദൈവം നല്കിയ ശിക്ഷ എന്ന് ഒരു കൂട്ടർ. മാതാപിതാക്കളെ കണ്ണീര് കുടിപ്പിച്ചാൽ സ്വയം കണ്ണീര് കുടിക്കേണ്ടി വരുമെന്ന് ഇനി അടുത്ത കൂട്ടർ. മതവും ചിട്ടയും മാറി നടന്നതിന് ദൈവം നല്കിയ ശിക്ഷ എന്ന് അടുത്തൊരു കൂട്ടർ.എന്തോരം വെറൈറ്റി കരച്ചിലുകളാണ്. ഹാദിയ – ഷെഫിൻ വിഷയം വന്നപ്പോൾ പ്രണയം ദിവ്യമെന്നു വാഴ്ത്തിപ്പാടിയ, മകളെ പിടിച്ചു വച്ചിരിക്കുന്ന ടോക്സിക് parents എന്ന് അഖിലയടെ ( ഹാദിയ) അച്ഛനമ്മമാരെ പരാമർശിച്ചവരൊക്കെ U ടേൺ എടുത്ത് മറുകണ്ടം ചാടി.
ഒരാളുടെ മരണത്തിൽ സന്തോഷിക്കുന്ന, അതിൽ വെറുപ്പും വിദ്വേഷവും മാത്രം കാണുന്നവർ ഒന്നോർക്കുക നാളെ ഇത്തരം ദാരുണ ദുരന്തങ്ങൾ നമുക്ക് വേണ്ടപ്പെട്ടവരെയും തേടിയെത്തിയേക്കാം എന്ന സത്യം. ശരിക്കും ആ പെൺകുട്ടിക്ക് സുരക്ഷിതത്വം വേണ്ടിവരുന്നത് ഇനി വരുന്ന നാളുകളിലാണ്. ചുറ്റിലും കടിച്ചു കീറാൻ വെമ്പുന്നവർക്ക് മുന്നിൽ അവളെ വിട്ടുകൊടുക്കരുത്. തീർത്തും ഒറ്റപ്പെട്ടു നില്ക്കുന്ന ഈ അവസ്ഥയിൽ അവൾക്ക് വേണ്ടത് സാരോപദേശങ്ങളല്ല. പ്രണവിനോട് നമ്മൾ കാണിക്കുന്ന സ്നേഹത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ ആ പെൺകുട്ടിയെ ഏറ്റെടുത്ത് സംരക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. അവൾ തനിച്ചല്ല; ഒരു സമൂഹം കൂടെയുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്.

Anusha PV

Recent Posts

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

12 mins ago

ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് തിരിച്ചടി; യോഗിയുമായി അടച്ചിട്ട മുറിയിൽ മോഹൻ ഭാഗവതിന്റെ കൂടിക്കാഴ്ച

ലക്നൗ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ കൂടിക്കാഴ്ച നടത്തി. രണ്ടു തവണയായി അടച്ചിട്ട…

2 hours ago

തീവ്രവാദി ആക്രമണങ്ങൾ ആവർത്തിച്ചതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ; അമർനാഥ് തീർത്ഥാടനം സുഗമമാക്കാൻ നടപടികൾ; പ്രധാനമന്ത്രിയും കശ്മീർ സന്ദർശിക്കാൻ സാധ്യത !

ദില്ലി: തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ. സുരക്ഷാ സാഹചര്യങ്ങളുടെ അവലോകന യോഗം…

3 hours ago

പാകിസ്ഥാനിൽ 72കാരന് 12കാരിയെ വിവാഹം ചെയ്ത് കൊടുക്കാൻ ശ്രമം; രക്ഷകരായി പോലീസ്, പിതാവിനെതിരെ കേസെടുത്തു

ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ്…

3 hours ago

പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം! പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ രംഗത്ത്. ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ…

3 hours ago

ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|

ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|

3 hours ago