India

റയിൽവേ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം : അന്വേഷണ ചുമതല ഏറ്റെടുത്ത് പ്രത്യേക റയിൽവേ പോലീസ് സംഘം

തെങ്കാശി : റയിൽവേ ജീവനക്കാരിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തിന്റെ അന്വേഷണ ചുമതല പ്രത്യേക റയിൽവേ പോലീസ് സംഘത്തിന്. ഡിഎസ്പിയുടെ നേതൃത്വത്തിൽ ഇരുപതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെക്കുറിച്ചുള്ള നിർണായക വിവരം ലഭിച്ചതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ രാത്രിയാണ് തെങ്കാശി പാവുചത്രത്ത് റെയിൽവേ ജീവനക്കാരിയായ മലയാളി യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. അക്രമി തമിഴ് സംസാരിക്കുന്നയാളാണെന്നാണ് യുവതിയുടെ മൊഴി. ഗാർഡ് റൂമിൽ കയറി കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഷർട്ട് ധരിക്കാത്ത കാക്കി പാന്റ്‌സ് ധരിച്ചയാളാണ് അക്രമിയെന്നും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പീഡനത്തിന് വഴങ്ങണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിൽ പറയുന്നുണ്ട്. പ്രതിയുടെ മുടിയിൽ കുത്തിപ്പിടിച്ചാണ് യുവതി രക്ഷപ്പെട്ടത്. അക്രമത്തിനിരയായ യുവതിയുടെ ദേഹമാസകലം ക്ഷതമേറ്റ പാടുകളുമുണ്ടായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് പ്രതിയെന്ന സംശയത്തിലാണ് പോലീസ്. ഇയാളുടേതെന്ന് സംശയിക്കുന്ന ചെരുപ്പ് അന്വേഷണസംഘത്തിന് ലഭിച്ചു.

aswathy sreenivasan

Share
Published by
aswathy sreenivasan

Recent Posts

വനിതാ ഡോക്ടർക്ക് നേരെ ലൈംഗീകാക്രമണം നടത്തിയ പ്രതിയെ പിടിക്കാൻ നാലാം നിലയിലേക്ക് അതിസാഹസികമായി ജീപ്പ് ഓടിച്ചു കയറ്റി പോലീസ്; അമ്പരന്ന് ആശുപത്രി സുരക്ഷാ ജീവനക്കാർ; നഴ്സിങ് ഓഫിസർ പിടിയിൽ

ഋഷികേശ് എയിംസ് ഹോസ്പിറ്റലിലെ നാലാം നിലയിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി ലൈംഗിക ആരോപണം നേരിടുന്ന നഴ്സിങ് ഓഫീസറെ പോലീസ് അറസ്റ്റ്…

58 mins ago

പീഡനക്കേസും നീളുന്നത് കെജ്‌രിവാളിലേക്ക് ? സ്വാതി മാലിവാളിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ദില്ലി പോലീസ്; ആം ആദ്‌മി പാർട്ടി പ്രതിരോധത്തിൽ

ദില്ലി: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്‌മി പാർട്ടിക്കും വീണ്ടും തിരിച്ചടി. സ്വാതി മാലിവാളിന്റെ പരാതിയിൽ…

2 hours ago

ബാങ്കിംഗ് മേഖലയിലെ ലാഭത്തിൽ നാലരമടങ്ങ് വർദ്ധനവ്!ഇതാണ് ഭാരതത്തിൻ്റെ ശക്തി

ഇതാണ് ഭാരതത്തിൻ്റെ ശക്തി പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ?

3 hours ago

അന്റാർ‌ട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഭാരതം

'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം

4 hours ago