SPECIAL STORY

സ്വരലയ സ്കൂൾ ഓഫ് മ്യൂസിക് സെലിബ്രേഷൻ മൂന്നാം വാർഷികം – സ്വരക്ഷര’24 നെതർലാൻഡ്സ്ൽ വിപുലമായി ആഘോഷിച്ചു

അൽമേരെ, നെതർലാൻഡ്‌സ് : സ്വരലയ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ മൂന്നാം വാർഷിക ദിനാഘോഷം സ്വരക്ഷര’24 എന്ന പേരിൽ ഡിസംബർ 7 ശനിയാഴ്ച അൽമേറിലെ പ്രശസ്തമായ കുൻസ്റ്റ്ലിനി തിയേറ്ററിൽ വെച്ച് നടന്നു. 800 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത വിപുലമായ ചടങ്ങു പ്രതിഭകളുടെയും സാമൂഹിക സമന്വയത്തിന്റെയും ഉജ്ജ്വലമായ സമ്മേളനമായി മാറി.

ഇന്ത്യൻ എംബസിയുടെ പ്രതിനിധിയും കോൺസുലർ ഇൻ ചാർജ്ജും ആയ രാജേഷ് കുമാർ ഉൾപ്പെടെയുള്ള പ്രമുഖരായ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. വിവിധ കമ്മ്യൂണിറ്റി സംഘടനകളിൽ നിന്നുള്ള നേതാക്കൾ, വനിതാ സംരംഭക കൗൺസിലുകളുടെ മേധാവികൾ, മറ്റ് സാമൂഹ്യ സാംസ്കാരിക പ്രമുഖർ എന്നിവരും പങ്കെടുത്തു. കല്യാൺ ഗ്രൂപ്പ്, അഞ്ജപ്പർ, കൈലാഷ് പർബത്ത് തുടങ്ങിയ പ്രമുഖ റസ്റ്റോറൻ്റ് ശൃംഖലകൾ ഉൾപ്പെടെ നിരവധി സ്പോൺസർമാരുടെ പിന്തുണയോടെയാണ് ആഘോഷം സാധ്യമാക്കിയത്.സംഗീതത്തിൽ അഗാധമായ അഭിനിവേശമുള്ള ദമ്പതികളായ രാമകൃഷ്ണനും വന്ദനയും ചേർന്ന് അഞ്ച് വർഷം മുമ്പാണ് സ്വരലയ സ്കൂൾ ഓഫ് മ്യൂസിക് സ്ഥാപിച്ചത് .

കർണാടിക് – ഹിന്ദുസ്ഥാനി സംഗീതങ്ങളിൽ പരിചയസമ്പന്നരായ ഇരുവരും, സമാന താൽപ്പര്യങ്ങൾ പങ്കിടുന്ന മറ്റുള്ളവർക്കും , പുതു തലമുറയ്ക്കും ശാസ്ത്രീയ സംഗീതത്തോടുള്ള അവരുടെ അറിവും സ്നേഹവും പ്രചരിപ്പിക്കുക എന്ന ദൗത്യവുമായി ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.നെതർലാൻഡ്‌സിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യൻ സംഗീത വിദ്യാലയമായി അംഗീകരിക്കപ്പെട്ട സ്വരലയ തങ്ങളുടെ വിദ്യാർത്ഥികളുടെ സംഗീത നേട്ടങ്ങൾ ആഘോഷിക്കുന്നതിനും സമൂഹത്തെ ഒന്നിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ഈ ഉത്സവം സംഘടിപ്പിക്കുന്നു.

സ്വരലയ സ്കൂൾ ഓഫ് മ്യൂസിക്കിനെയും അതിൻ്റെ സ്ഥാപകരെയും അവരുടെ ദൗത്യത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് swaralayaschoolofmusic.nl എന്ന അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം

Kumar Samyogee

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

9 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

9 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

10 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

11 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

11 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

11 hours ago