Anoop Panicker, the director of Kadavar film, hit back at the allegations against Malikappuram movie
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം മികച്ച വിജയം നേടി ജൈത്രയാത്ര തുടരുകയാണ്.എന്നാൽ സിനിമ സംബന്ധിച്ച് വിവിധതരം ആരോപണങ്ങൾ ഉയരുന്നുണ്ട്.ഈ ആരോപണങ്ങൾക്ക് ഒന്നും തന്നെ ഒരു തരത്തിലും ഉള്ള സത്യവും ഇല്ലെന്ന് തുറന്ന് കാട്ടുകയാണ് കാഡവാര് ചിത്രത്തിന്റെ സംവിധായകൻ അനൂപ് പണിക്കര്‍. സംഘപരിവാർ ബന്ധമുണ്ടെന്ന ആരോപണനകൾക്ക് കൃത്യവും വ്യക്തവുമായ മറുപടിയാണ് സമൂഹമാദ്ധ്യമത്തി ലൂടെ അനൂപ് പണിക്കർ നൽകുന്നത്.തൻറെ രാഷ്ട്രീയം ആർഎസ്എസ് ആണ്, എന്ന ആമുഖത്തോടെയാണ് അദ്ദേഹം സമൂഹ മാദ്ധ്യമത്തില്‍ പങ്ക് വച്ച കുറിപ്പ് തുടങ്ങുന്നത്.
‘മാളികപ്പുറം എന്ന ചിത്രം പ്രിയപ്പെട്ടതാകാൻ പല കാരണങ്ങളുമുണ്ട്. കാഡവർ എന്ന ചിത്രത്തിൻറെ എഴുത്തുകാരൻ അഭിലാഷ് പിള്ള, തന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന വിഷ്ണു ശശി ശങ്കർ എല്ലാത്തിലുമുപരി അയ്യപ്പനോടുള്ള ഭക്തി. തന്റെ ഭക്തിക്ക് തൃപ്തി നൽകിയ ചിത്രമായിരുന്നു മാളികപ്പുറമെന്ന് അദ്ദേഹം പറയുന്നു.അയ്യപ്പനെ ആരാധിക്കുന്ന എല്ലാവർക്കും ഇഷ്ടപ്പെടുന്ന ചേരുവകൾ ആ സിനിമയിലുണ്ട്. ചിലർ ഈ സിനിമയിൽ ഹിന്ദുയിസം, ആർഎസ്എസ് അജണ്ടകൾ എന്നിവ ഒളിച്ചു കടത്തുന്നു എന്ന് പ്രചരിപ്പിക്കുന്നു. ഒരു കൊച്ചു കുട്ടിയുടെ തോന്നലുകളെ ചിത്രീകരിച്ചു എന്നതിനപ്പുറം ഇതിൽ എവിടെയാണ് ഒളിച്ചു കടത്താൻ ശ്രമിക്കുന്നത് അദ്ദേഹം ചോദിക്കുന്നു.
മലപ്പുറത്ത് ചെയ്യുന്ന സിനിമകൾക്ക് എന്തെങ്കിലും പ്രത്യേക താൽപര്യങ്ങൾ ഉണ്ടെന്ന് ആരും എവിടെയും പറഞ്ഞതായി കണ്ടിട്ടില്ല. കോട്ടയത്ത് വച്ച് ചെയ്യുന്ന സിനിമകൾക്കും അങ്ങനെ ഒരു താല്പര്യമുള്ളതായി പറഞ്ഞു കേട്ടിട്ടില്ല. അപ്പോൾ പിന്നെ എന്താണ് ശബരിമലയുടെ പരിസരങ്ങളിൽ പടം ഷൂട്ട് ചെയ്താൽ ഉള്ള കുഴപ്പം. താൻ ആർഎസ്എസിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ്. എന്നാല്‍ വ്യത്യസ്ഥ മതത്തിലുമുള്ള സഹോദരങ്ങളെ സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കുന്ന ഒരാൾ കൂടിയാണ് താൻ. രാഷ്ട്രീയം വ്യക്തിപരമായ സ്വാതന്ത്ര്യം മാത്രമാണ്.
നമ്മുടെ കുടുംബത്തിൽ അമ്മയ്ക്കും അച്ഛനും അനിയത്തിക്കും ജേഷ്ഠനും ഒക്കെ വ്യത്യസ്തമായ രാഷ്ട്രീയമായിരിക്കും ഉണ്ടാവുക. കുടുംബങ്ങളിൽ എല്ലാതരത്തിലുള്ള ചർച്ചകളും നടക്കാറുണ്ട്. സ്നേഹപൂർവ്വമായ വഴക്കുകൾ ഉണ്ട്. ആ ബോധം തന്നെ സമൂഹത്തിലും അപ്ലൈ ചെയ്തു ചെയ്തു കൂടെ എന്ന് അനൂപ് ചോദിക്കുന്നു.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…