സംഭവ സ്ഥലത്ത് നിന്നുള്ള ദൃശ്യം
കോട്രി, പാകിസ്ഥാൻ: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കാൻ ധൈര്യം കാണിച്ചു എന്നാരോപിച്ച് ഹിന്ദു യുവാവിനെ ക്രൂര മർദ്ദനത്തിനിരയാക്കിയ ശേഷം കൊള്ളയടിച്ചു. കോട്രിയിലെ ഒരു റോഡരികിലുള്ള ഹോട്ടലിൽ വെച്ച് ദോലത് ബാഗ്രി എന്ന യുവാവിന് അതിക്രമം നേരിട്ടത്.
ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഉച്ചഭക്ഷണത്തിനായി ഹോട്ടലിൽ എത്തിയ ദോലത് ബാഗ്രിയുടെ സാന്നിധ്യം ഹോട്ടലുടമയും മറ്റ് ചിലരും ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന്, ദോലതിൻ്റെ കൈകളും കാലുകളും കയർ കൊണ്ട് കെട്ടിയിട്ട സംഘം, യാതൊരു ദയയുമില്ലാതെ മർദ്ദിക്കുകയും അദ്ദേഹത്തിൻ്റെ പോക്കറ്റിലുണ്ടായിരുന്ന അറുപതിനായിരത്തോളം രൂപ കവരുകയും ചെയ്തു. “ഇവിടെ ഭക്ഷണം കഴിക്കാൻ ധൈര്യം കാണിച്ചതിന്” എന്നായിരുന്നു അക്രമികളുടെ വിശദീകരണം.
മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പിന്നീട് സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ വലിയ പ്രതിഷേധം ഉയർന്നു. ഇതോടെ, കോട്രി പോലീസ് ദോലതിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടലുടമ ഉൾപ്പെടെയുള്ള ഏഴ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഫയ്യാസ് അലി, അർഷാദ് അലി, മൊയീൻ അലി, ഷാഫി മുഹമ്മദ്, നിയാസ്, ദാർ മുഹമ്മദ്, ഇക്രം എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് നടപടിയെടുക്കാൻ തയ്യാറാകാതിരുന്നത് ഗുരുതരമായ വിമർശനത്തിന് ഇടയാക്കി. തുടർന്ന്, ജാംഷോറോയിലെ ജില്ലാ സെഷൻസ് കോടതിയിൽ സീനിയർ പോലീസ് സൂപ്രണ്ടിനും (SSP) സ്റ്റേഷൻ ഹൗസ് ഓഫീസർക്കും (SHO) എതിരെ പരാതി നൽകിയതിനു ശേഷമാണ് പോലീസ് കേസ് ഫയൽ ചെയ്യാൻ നിർബന്ധിതമായത്.
എഫ്ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും ഇതുവരെ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാത്തത്, സിന്ധിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുകയാണ്. ബാഗ്രി പോലുള്ള പാർശ്വവൽക്കരിക്കപ്പെട്ട ഹിന്ദു ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന വ്യവസ്ഥാപിതമായ വിവേചനവും സാമൂഹിക ഭ്രഷ്ടും ഈ സംഭവം വീണ്ടും എടുത്തു കാണിക്കുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…