ഇടുക്കി:ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിയിലാണ് വീണ്ടും കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.കോളനിയിലെ ഒരു വീട് ആനക്കൂട്ടം തകർത്തു.കോളനിയിലെ താമസക്കാരനായ ഐസക്കിന്റെ വീടാണ് തകർത്തത്.ആക്രമണം നടക്കുന്ന സമയത്ത് ഐസക്കും കുടുംബവും അടുത്ത വീട്ടിൽ ആയിരുന്നതിനാൽ പരിക്ക് ഏൽക്കാതെ രക്ഷപെട്ടു. അരിക്കൊമ്പൻ ഉൾപ്പെട്ട കാട്ടാന കൂട്ടമാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം ഇടുക്കി ചിന്നക്കനാൽ മേഖലയിൽ കാട്ടാനകളുടെ ആക്രമണം വർദ്ധിച്ച് വരികയാണ്.കഴിഞ്ഞ ദിവസം 301 കോളനിയിൽ അരിക്കൊമ്പൻ ഒരു വീട് തകർത്തിരുന്നു. വീടിന്റെ അടുക്കള ഭാഗവും ഷെഡുമാണ് ആന തകർത്തത്. 301 കോളനിയിലെ വി ജെ ജോർജ് എന്നയാളുടേതാണ് വീട്. അയൽവാസികളും വനപാലകരും ചേർന്ന് ആനയെ തുരത്തിയെങ്കിലും ഭീതി ഒഴിഞ്ഞിട്ടില്ല.
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…
ഭാരതത്തിന്റെ പൗരാണിക വിശ്വാസങ്ങളുടെയും പ്രകൃതി ആരാധനാ പാരമ്പര്യത്തിന്റെയും മഹത്തായ അടയാളമായ ഛഠ് മഹാപർവത്തിന് ഭക്തിനിർഭരമായ സമാപനം. നവംബർ 16-ന് പുലർച്ചെ…
2027 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് എംപിയും ഇന്നർ മണിപ്പൂർ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതുമായ…