പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അട്ടപ്പാടി താഴെ അബ്ബന്നൂരിലെ ചീരി- രങ്കന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ കൂക്കന്‍ പാളയം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
അതേസമയം കേരളത്തെ ഞെട്ടിച്ചുകൊണ്ട് അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഈ വര്‍ഷം ഇത് അഞ്ചാമത്തെ ശിശുമരണമാണ് റിപ്പാർട്ട് ചെയ്തത്. അട്ടപ്പാടിയില്‍ ശിശുമരണം തടയുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നുവെന്ന് പറയപ്പെടുമ്പോഴും വീണ്ടും മരണം ആവര്‍ത്തിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ മാസം മാർച്ച് 21 നാണ് അട്ടപ്പാടിയിൽ ഒടുവിലായി മരണം റിപ്പാർട്ട് ചെയ്യപ്പെട്ടത്. മേട്ടുവഴിയില്‍ മരുതന്‍- ജിന്‍സി ദമ്പതികളുടെ നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. അതുപോലെ കഴിഞ്ഞ വര്‍ഷം ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഒരു വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ മരിക്കുമ്പോഴാണ് ശിശുമരണങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തുക.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…