Kerala

തിരുവനന്തപുരത്ത് വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരം; ഇന്ത്യയും ഓസ്‌ട്രേലിയ പോരാട്ടം നവംബർ 26 ന് കാര്യവട്ടത്ത്

മുംബൈ: തിരുവനന്തപുരത്ത് വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.
ആകെ 16 അന്താരാഷ്ട്ര മത്സരങ്ങളാണ് ഈ സീസണില്‍ ഇന്ത്യ കളിക്കുന്നത്. അഞ്ച് ടെസ്റ്റുകള്‍, മൂന്ന് ഏകദിനങ്ങള്‍, എട്ട് ടി20 മത്സരങ്ങളാണ് ഇക്കാലയളവില്‍ കളിക്കുന്നത്. ടെക്‌നിക്കല്‍ കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. നവംബര്‍ 26നാണ് കാര്യവട്ടത്ത് ടി20 പോരാട്ടം. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായാണ് പോരാട്ടം. അഞ്ച് മത്സരങ്ങളടങ്ങിയതാണ് ഈ പരമ്പര. ഇതിലെ രണ്ടാം പോരാട്ടമാണ് തിരുവനന്തപുരത്ത് നടക്കുന്നത്.

സെപ്റ്റംബര്‍ മുതലാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നത്. ഏകദിന പോരാട്ടത്തോടെയാണ് പര്യടനം തുടങ്ങുന്നത്. 22ന് ഒന്നാം ഏകദിനം മൊഹാലിയില്‍ നടക്കും. ഇന്‍ഡോറില്‍ 24ന് രണ്ടാം ഏകദിനം. മൂന്നാം പോരാട്ടം 27നു രാജ്‌കോട്ടില്‍ നടക്കും. നവംബര്‍ 23ന് ആദ്യ ടി20 വിശാഖപട്ടണത്ത്. രണ്ടാം പോരാട്ടം 26നു തിരുവനന്തപുരത്ത്. മൂന്നാം മത്സരം 28നു ഗുവാഹത്തിയിലും നാലാം പോരാട്ടം ഡിസംബര്‍ ഒന്നിന് നാഗ്പുരും അരങ്ങേറും. അവസാന മത്സരം ഹൈദരാബാദില്‍ മൂന്നിനു നടക്കും. പിന്നാലെ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയിലെത്തും. 2024 ജനുവരി ഒന്‍പത് മുതല്‍ 18 വരെയാണ് അവരുടെ പര്യടനം. മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പര മാത്രമാണ് അഫ്ഗാന്‍ ടീം കളിക്കുന്നത്. ജനുവരി 11ന് ആദ്യ ടി20 മൊഹാലിയില്‍ നടക്കും. 14ന് രണ്ടാം പോര് ഇന്‍ഡോറില്‍. മൂന്നാം മത്സരം ബംഗളൂരുവില്‍ 17നും നടക്കും.

B4 Admin

Recent Posts

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

8 minutes ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

31 minutes ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

53 minutes ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

2 hours ago

ദേശീയ തലത്തിൽ വീണ്ടും എൻഡിഎ തരംഗം: നന്ദിഗ്രാമിലും അസമിലും ബിജെപിക്ക് ചരിത്ര മുന്നേറ്റം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…

21 hours ago

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

2 days ago