INTER NATIONAL

മോദിക്കെതിരായ പരാമർശം: 3 മന്ത്രിമാർക്ക് സസ്‌പെൻഷൻ, രാജ്യ തലവൻമാർക്കെതിരെ വിദ്വേഷപരാമർശം നടത്തിയാൽ ഇനിയും നടപടിയുണ്ടാവുമെന്ന് മാലിദ്വീപ് സർക്കാർ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയുള്ള മാലദ്വീപ് മന്ത്രിയുടെ പരാമര്‍ശം വിവാദമായതിനു പിന്നാലെ മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്ത് മാലിദ്വീപ് സർക്കാർ. മോശം പരാമര്‍ശം നടത്തിയ മറിയം ഷിയുന, അബ്ദുല്ല മഹ്സൂം മാജിദ്, ഉള്‍പ്പടെയുള്ള മന്ത്രിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കി. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമർശങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നു പ്രസ്താവനയിൽ മാലദ്വീപ് വ്യക്തമാക്കിയിരുന്നു.

വിദേശ നേതാക്കള്‍ക്കും ഉന്നത സ്ഥാനങ്ങളിലുള്ള വ്യക്തികള്‍ക്കുമെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമര്‍ശങ്ങള്‍ സര്‍ക്കാരിൻ്റെ നയങ്ങളെ പ്രതിനിധീകരിക്കുന്നില്ല. അവ തികച്ചും വ്യക്തിപരം മാത്രമാണ്. അഭിപ്രായ സ്വാതന്ത്ര്യം, യാതൊരു വിദ്വേഷ പ്രകടനങ്ങളുമില്ലാതെ, രാജ്യത്തിൻ്റെ അന്താരാഷ്ട്ര പങ്കാളികളുമായുള്ള ബന്ധത്തെ ഉലയ്ക്കാതെ, ജനാധിപത്യപരമായും ഉത്തരവാദിത്വപൂര്‍ണമായും വിനിയോഗിക്കേണ്ടതാണ് എന്ന് വിശ്വസിക്കുന്ന ഭരണകൂടമാണ് മാലദ്വീപിലേതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരികള്‍ മടിക്കില്ലെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദമായതോടെ യുവജന ശാക്തീകരണ മന്ത്രിയായ മറിയം ഷിയൂന എക്സില്‍ നിന്നും ഇത് നീക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനുപിന്നാലെ മന്ത്രിയായ അബ്ദുല്ല മഹ്സൂം മാജിദ്, ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്നും ബീച്ച് ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും എക്സ് പ്ലാറ്റ് ഫോമില്‍ പറഞ്ഞിരുന്നു.

ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നോര്‍ക്കലിങ്ങിൻ്റെതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചര്‍ച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിമാരുടെ പ്രതികരണം.

anaswara baburaj

Share
Published by
anaswara baburaj

Recent Posts

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

8 mins ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

56 mins ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

1 hour ago

ആകാശ ചുഴിയിൽ ആടിയുലഞ്ഞ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ! ഒരു യാത്രക്കാരൻ കൊല്ലപ്പെട്ടു

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനം ആകാശ ചുഴിയിൽ ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു. ബ്രിട്ടീഷ് പൗരനായ…

1 hour ago

‘രംഗണ്ണൻ’ അങ്കണവാടിയിലും !

അനുവാദമില്ലാതെ അങ്കണവാടിയിൽ കയറി 'ആവേശം' റീല്‍സെടുത്ത DMK നേതാവിന്റെ മകന് പറ്റിയ അക്കിടി കണ്ടോ ?

1 hour ago

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും: മോദി

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും! നേതാക്കന്മാരെ വലിച്ചുകീറി മോദി

2 hours ago