ഇസ്രായേൽ സന്ദർശിക്കുന്ന ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ട് ചർച്ച നടത്തി. നെതന്യാഹു തന്നെയാണ് എക്‌സിലൂടെ കൂടിക്കാഴ്ചയുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഇസ്രായേൽ ഹമാസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ച്ച നിർണ്ണായകമാണ്. ഗാസ മുനമ്പിലെ സംഘർഷങ്ങളുടെ ഏറ്റവും പുതിയ സാഹചര്യം അജിത് ഡോവലുമായി പങ്കുവച്ചെന്നും, ബന്ദികളുടെ മോചനവും യുദ്ധമുഖത്തെ മാനുഷിക പ്രവർത്തനങ്ങളും ചർച്ചാവിഷയമായതായും നെതന്യാഹു വെളിപ്പെടുത്തി.
നേരത്തെ ഇന്ത്യൻ നിർമ്മിത ഡ്രോണുകൾ ഇസ്രായേലിന് കൈമാറിയിരുന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ഇസ്രായേലിലേക്ക് നുഴഞ്ഞു കയറിയ ഹമാസ് ഭീകരർ വലിയ ആക്രമണം നടത്തി നൂറുകണക്കിന് ഇസ്രായേൽ പൗരന്മാരെ കൊന്നിരുന്നു. ഇതിന് മറുപടിയായി ഹമാസിനെതിരെ ഇസ്രായേൽ നടത്തിയ സൈനിക നടപടി ഇപ്പോഴും തുടരുകയാണ്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…