കൽ വിളക്കുകൾ തകർത്ത നിലയിൽ
പുണ്യ പുരാതന പാറശ്ശാല ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ക്ഷേത്രവിരുദ്ധരുടെ ആക്രമണം. ക്ഷേത്രത്തിലെ കൽവിളക്കുകൾ സാമൂഹ്യ വിരുദ്ധർ തകർത്തു. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന രണ്ട് കൽവിളക്കുകളാണ് അജ്ഞാതൻ തകർത്തത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ആക്രമണം നടന്നത്. ദേവന്റെ വലതുഭാഗത്ത് നാലമ്പലത്തിന് മുൻപിലായി യജ്ഞശാലയുള്ള ഏക ക്ഷേത്രമാണിത്. തെക്കൻ കേരളത്തിലെ പ്രധാനപ്പെട്ട ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് പാറശ്ശാല മഹാദേവ ക്ഷേത്രം.ചാതുർവർണ്യവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടായിരുന്ന കാലത്ത് പോലും ക്ഷേത്രപ്രവേശനത്തിന് അനുമതി ഉണ്ടായിരുന്ന ക്ഷേത്രമെന്ന നിലയിൽ നൂറ്റാണ്ടുകൾക്ക് മുൻപേ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്ന ക്ഷേത്രമാണിത്.
പാറശ്ശാല പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ വെള്ള വസ്ത്രം ധരിച്ച ഒരാൾ നടന്നു വരുന്നതും ക്ഷേത്രത്തിന്റെ കൽവിളക്കുകൾ ആക്രമിച്ച തകർക്കുന്നതും വ്യക്തമാണ്. ഇയാളെ പോലീസ് തിരയുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ പ്രദേശവാസി അല്ല സംഭവം നടക്കുന്നതിന് കുറച്ച് മുൻപായി അയാൾ തൊട്ടടുത്തുള്ള കടയിൽ വന്ന് ഭക്ഷണം കഴിക്കുകയും അവിടെ ഇയാൾ ചില പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. അക്രമി തൃശൂർ ഭാഷ ശൈലിയിൽ സംസാരിക്കുന്ന ആളാണ് എന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികളും ഹൈന്ദവ സംഘടനാ പ്രതിനിധികളും സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പാറശാല സ്‍റ്‍റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…