ഖുശ്‌ബു
ചെന്നൈ : പ്രശസ്ത ചലച്ചിത്ര താരവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുശ്‌ബു സുന്ദറിനെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽനിന്ന് പുറത്താക്കി. എല്ലാ പദവികളിൽനിന്നും ഇയാളെ നീക്കിയതായി ജനറൽ സെക്രട്ടറി ദുരൈമുരുകൻ സ്ഥിരീകരിച്ചു. സംഭവത്തിൽ ശിവാജിക്കെതിരെ കൊടുങ്ങയൂർ പൊലീസ് കേസെടുത്തു.
നേരത്തെ ഗവർണർക്കെതിരായ പരാമർശത്തിനെത്തുടർന്ന് ഈ വർഷം ശിവാജിയെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ പരാമർശത്തിൽ മാപ്പ് പറഞ്ഞതിനെ തുടർന്ന് അടുത്തിടെ ശിവാജിയെ പാർട്ടിയിൽ തിരിച്ചെടുക്കുകയായിരുന്നു.
‘‘ഡിഎംകെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുന്നവരുടെ താവളമായി മാറി. പതിവായി അവഹേളനം നടത്തുന്നയാളാണ് ഇയാൾ. ഇത്തരത്തിലുള്ള നിരവധി ആളുകളാണ് ഡിഎംകെയിലുള്ളത്. സ്ത്രീകളെ അവഹേളിച്ച് സംസാരിക്കുന്നവർക്കാണ് ഡിഎംകെ അവസരങ്ങൾ നൽകുന്നത്’’– ഖുശ്‌ബു പ്രതികരിച്ചു.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…