ദേശീയ അവാര്‍ഡ് ഫെയിം അപര്‍ണ്ണ ബാലമുരളി,കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രന് സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.ഹരീഷ് ഉത്തമന്, സിദ്ധാര്‍ത്ഥ് മേനോന്, സിദ്ദിഖ്,ജാഫര്‍ ഇടുക്കി, ചന്തുനാഥ്,ഷാജു ശ്രീധര്‍,ജയന് ചേര്‍ത്തല,ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
ഏ ആന്റ് വി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.രഞ്ജിത് ഉണ്ണി തിരക്കഥ സംഭാഷണമെഴുതുന്നു.വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം പകരുന്നു.ജിതിന് ഡി കെയാണ് എഡിറ്റര്‍. റിന്നി ദിവാകര്‍,റിനോഷ് കൈമള്‍,കല-അരുണ്‍ മോഹനന് എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്.
ഇടുക്കി പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച്…
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റിൽ മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ…
ലക്നൗ: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം കൈമാറി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ വീതമാണ്…
കൊച്ചി : കുവൈറ്റിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും…
ഗോത്രവർഗ്ഗ നേതാക്കളെ മുഖ്യധാരയിലേക്കെത്തിച്ച് ആർഎസ്എസിന്റെ നയം നടപ്പിലാക്കി ബിജെപി
നോയിഡ: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് പഴുതാരയെ കിട്ടിയതായി വിവരം. നോയിഡ സ്വദേശിയായ ദീപ ദേവി ഓൺലൈനിൽ…