Kerala

‘പാപ്പൻ’ വമ്പൻ ഹിറ്റ്; സുരേഷ് ഗോപി തകർത്തഭിനയിച്ച ചിത്രം ആദ്യ മൂന്ന് ദിനം പിന്നിടുമ്പോൾ നേടിയത് പത്ത് കോടി

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപിയുടെ വമ്പൻ ഹിറ്റ് പാപ്പൻ രണ്ട് ദിവസം മുമ്പാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ​ഗോപി- ജോഷി കൂട്ടുകെട്ട് തിരിച്ചെത്തിയപ്പോൽ അത് മലയാള സിനിമാ ഇന്റസ്ട്രിക്ക് തന്നെ വലിയ മുതൽ കൂട്ടായി മാറി. പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ത്രസിപ്പിച്ച് കൊണ്ട് പ്രദർശനം തുടരുന്ന ചിത്രം ആദ്യ മൂന്ന് ദിനം പിന്നിടുമ്പോൾ തന്നെ പത്ത് കോടി പിന്നിട്ടിരിക്കുകയാണ്.

മലയാള സിനിമാചരിത്രത്തിലെ സുരേഷ് ​ഗോപി എന്ന നടന്റെ ​ഗംഭീര തിരിച്ചുവരവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞ ചിത്രം ഇതുവരെ 11.56 കോടിയാണ് നേടിയിരിക്കുന്നത്. ആദ്യദിനം ചിത്രം 3.16 കോടിയാണ് നേടിയിരുന്നത്. രണ്ടാം ദിനം 3.87 കോടിയും നേടി. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 7.03 കോടിയാണ്. സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷനുകളില്‍ ഒന്നാണ് ഇത്.

ഇതിനിടെ, സുരേഷ് ​ഗോപിയുടെ പാപ്പനെ കുടുംബ പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഒട്ടുമിക്ക എല്ലാ തിയറ്ററുകളിലും ഹൗസ് ഫുൾ ഷോയുമായാണ് പാപ്പൻ മുന്നേറുന്നത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണിത്. സുരേഷ് ഗോപിയുടെ മകൻ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചെത്തിയ സിനിമ കൂടിയാണിത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം സിനിമയാണ്. ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും താരങ്ങളായിട്ടുണ്ട്.

admin

Recent Posts

കമ്മികൾക്ക് മാസ് കാണിക്കാൻ മോദിയുടെ പ്രിയ ശിഷ്യനായ പവൻ കല്യാണിന്റെ ചിത്രം തന്നെ വേണമല്ലേ…? |pawan kalyan

കമ്മികൾക്ക് മാസ് കാണിക്കാൻ മോദിയുടെ പ്രിയ ശിഷ്യനായ പവൻ കല്യാണിന്റെ ചിത്രം തന്നെ വേണമല്ലേ...? |pawan kalyan

42 mins ago

കണ്ണീരണിഞ്ഞ് നാട്! കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ 10.30-ഓടെ കൊച്ചിയിലെത്തും; സ്വീകരിക്കാൻ പ്രത്യേക സജ്ജീകരണം

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നേരത്തെ രാവിലെ 8.30 ഓടെ എത്തുമെന്നായിരുന്നു…

3 hours ago

‘ഭരണത്തിന്റെയും പാർട്ടിയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ പോരാളി ഷാജിയെ ക്രൂശിക്കുന്നത് സ്റ്റാലിനിസം’; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ കണ്ണൂർ ജില്ലാ സെക്രട്ടറിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ…

3 hours ago

കുതിച്ചുപായാൻ വരുന്നത് ഒന്നും രണ്ടുമല്ല! ഞെട്ടിക്കാനൊരുങ്ങി ഭാരതം |VANDEBHARAT|

കുതിച്ചുപായാൻ വരുന്നത് ഒന്നും രണ്ടുമല്ല! ഞെട്ടിക്കാനൊരുങ്ങി ഭാരതം |VANDEBHARAT|

3 hours ago

ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഇറ്റലിയിലെത്തി; വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തും

അപുലിയ: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ…

4 hours ago

‘നമ്മള്‍ നല്ലതു പോലെ തോറ്റു! ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി’: എം.വി.ഗോവിന്ദന്‍

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തു വന്നിരുന്ന ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ഉൾപ്പെടെ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം…

4 hours ago