Spirituality

ശബരിമലയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു; പ്രായപരിധി 18 നും 60 നും മധ്യേ പ്രായമുള്ളവർ, വിശദാംശങ്ങൾ ഇങ്ങനെ…

മണ്ഡല മകരവിളക്ക് അടിയന്തിരങ്ങളോടനുബന്ധിച്ച് ശബരിമലയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ കർ 18 നും 60 നും മധ്യേ പ്രായമുള്ളവരായിരിക്കണം.

ആറു മാസത്തിനകം എടുത്തിട്ടുള്ള പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനു ഉള്ള സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, മൊബൈൽ ഫോൺ നമ്പർ, മെഡി ഫൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിനേഷൻ 2 ഡോസ് എടുത്തു എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റും.

പൂർണമായ മേൽവിലാസം എന്നിവ സഹിതംദേവസ്വം ബോർഡിന്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ദേവസ്വം ബോർഡുകളിൽ അല്ലെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുളള മാതൃകയിൽ വെള്ളപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേ ക്ഷകൾ 12.10.2022 വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം -695003 എന്ന മേൽവിലാസത്തിൽ ലഭിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പോലിസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫി ക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പ കർപ്പുകളും ഹാജരാക്കേണ്ടതാണ്.

admin

Recent Posts

ജസ്ന തിരോധാനം! കേസ് ഇന്ന് കോടതിയിൽ ;വിധി പറയാനും സാധ്യത

തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോള്‍ സിബിഐ…

20 mins ago

നൂറുകണക്കിന് യാത്രക്കാരുടെ യാത്ര മുടക്കിയ എയർ ഇന്ത്യ എക്സ്‌പ്രസ് പണിമുടക്കിന് പിന്നിൽ ഇടത് സംഘടനകൾ! മിന്നൽ പണിമുടക്കിന് കാരണം മാനേജ്മെന്റിനോടുള്ള പ്രതിഷേധം; സിവിൽ ഏവിയേഷൻ അധികൃതർ സാഹചര്യം വിലയിരുത്തുന്നു.

തിരുവനന്തപുരം: വ്യോമയാന രംഗത്ത് ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടരുന്നു. മുന്നറിയിപ്പില്ലാതെ…

1 hour ago

പിണറായി വിജയൻ കുടുങ്ങുമോ ? അന്തിമവാദത്തിനായി ലാവലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി : എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ…

3 hours ago