submission on mechanization programme
തിരുവനന്തപുരം : കാർഷികമേഖലയിൽ ചെലവു കുറഞ്ഞ
രീതിയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ ( കാർഷിക യന്ത്രവത്ക്കരണ ഉപ പദ്ധതി)
ഈ പദ്ധതിയുടെ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര- വിളസംസ്കരണ പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നൽകി വരുന്നു. ഇതനുസരിച്ച് വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40% മുതൽ 60% വരെയും കർഷകരുടെ കൂട്ടായ്മകൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹയറിംഗ് സെന്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40% സാമ്പത്തിക സഹായവും യന്ത്രവത്ക്കരണ തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80%
എന്ന നിരക്കിൽ 8 ലക്ഷം രൂപ സാമ്പത്തിക സഹായവും അനുവദിക്കുന്നു.
ഈ പദ്ധതി പൂർണ്ണമായും ഓൺലൈനായാണ് നടപ്പിലാക്കുന്നതെന്നതിനാൽ കർഷകർക്ക് സർക്കാർ ഓഫീസുകളിൽ പോകേണ്ടതില്ല.
ഈ പദ്ധതിയിൽ അംഗമാകുന്നതിന്http://agrimachinery.nic.in/index എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 2022-2023 സാമ്പത്തിക വർഷത്തിലെ അപേക്ഷകൾ ഓൺലൈൻ ആയി ഈ
പോർട്ടലിൽ 30.09.2022 മുതൽ നൽകാവുന്നതാണ്. കാർഷിക യന്ത്ര വത്ക്കരണ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിലെ 0471-2306748, 9497003097, 8943485023, 9895440373, 9567992358 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…
കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…