Kerala

ആറന്മുള വള്ളസദ്യയും അഞ്ചമ്പല ദർശനവും !! ഭക്തർക്കായി മഹാഭാരത തീർത്ഥയാത്ര അവതരിപ്പിച്ച് കെഎസ്ആർടിസി

ആറന്മുള വള്ളസദ്യയും അഞ്ചമ്പല ദർശനവും ഉൾക്കൊള്ളിച്ച് കെഎസ്ആർടിസിയുടെ തീർത്ഥാടന പാക്കേജ്. മഹാഭാരത തീർത്ഥയാത്ര എന്ന പേരിലാകും ഭക്തർക്കായി ഈ പാക്കേജ് കെഎസ്ആർടിസി അവതരിപ്പിക്കുന്നത്.

ദേവസ്വം ബോർഡിന്റെയും, കെഎസ്ആർടിസിയുടെയും, പഞ്ച ദിവ്യ ദേശ ദർശന്റെയും സംയുക്ത യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായത്. ജൂലൈ 21മുതൽ ഒക്ടോബർ 2 വരെയാണ് ആറന്മുളയിൽ വള്ളസദ്യ  നടക്കുന്നത്. ജൂലൈ 28ന് കെഎസ്ആർടിസി തീർത്ഥാടനത്തിന് ക്ഷേത്രങ്ങളിൽ വിപുലമായ സ്വീകരണം നൽകും. 

ആറന്മുളയിലെ വള്ള സദ്യയ്ക്ക് എത്തുന്നവർ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളായ തൃചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവറന്മുള, തിരുവൻ വണ്ടൂർ, തൃക്കൊടിത്താനം, കൂടാതെ പാണ്ഡവർ കാവ്, മുതുകുളം കുന്തി ദേവി ക്ഷേത്രം എന്നിങ്ങനെ ക്ഷേത്രദർശനവും നടത്തുകയാണ് പതിവ്.

ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പടെ വിലയിരുത്തുന്നതിനയുള്ള സംയുക്ത യോഗം ആറന്മുള പള്ളിയോട സേവാ സംഘം പ്രസിഡന്റ് സാമ്പദേവൻ കെ വി ഉദ്‌ഘാടനം ചെയ്തു. പഞ്ച ദിവ്യ ദേശ ദർശൻ ചെയർമാൻ ബി രാധാകൃഷ്ണമേനോൻ അദ്ധ്യക്ഷത വഹിച്ചു.കെഎസ്ആർടി സംസ്ഥാന കോർഡിനേറ്റർ ആർ സുനിൽ കുമാർ, ജില്ലാ കോർഡിനേറ്റർ സന്തോഷ്‌ കുമാർ സി, ആറന്മുള അസി. കമ്മീഷണർ ആർ. രേവതി, ആറന്മുള എ ഒ ഈശ്വരൻ നമ്പൂതിരി, ചെങ്ങന്നൂർ എ ഒ പി ആർ മീര, തിരുവൻ വണ്ടൂർ എ സി മുരളി, എസ് ജി ഒ അനിത, തൃക്കൊടി ത്താനം എസ് ജി ഒ അരുൺ എ, പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദ് ഭവൻ, മധു സൂദനൻ ജി, ആർ ഡി രാജീവ്‌, സജികുമാർ തിനപ്പറമ്പിൽ,
തുടങ്ങിയവർ പങ്കെടുത്തു.

B4 Admin

Recent Posts

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

5 hours ago

ദാരിദ്ര്യമുക്തിയിൽ ഭാരതം മുന്നോട്ട്: പാകിസ്ഥാനിൽ തിരിച്ചടി, ഇന്ത്യ–പാക് താരതമ്യം നടത്തി പാക് മാധ്യമങ്ങൾ

ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…

5 hours ago

കാശി–ഡൽഹി യാത്ര ഇനി കൂടുതൽ വേഗത്തിൽ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…

6 hours ago

ലണ്ടനിൽ എംബിഎ പഠനം: വീട്ടുകാരറിയാതെ ഇന്ത്യയിലേക്ക് മടക്കം. ഒടുവിൽ പൂണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ 34കാരി

ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…

6 hours ago

ദേശീയ ഐക്യദിനത്തിൽ ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് ആദരമർപ്പിച്ച് കേരള ഗവർണർ. ഐക്യവും വികസനവും മുൻനിർത്തി മുന്നേറാൻ ആഹ്വാനം

ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…

8 hours ago

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

1 day ago