EXCLUSIVE

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കോംബൗണ്ടിനുള്ളിലും ഓഫീസിലും സസ്യേതര ഭക്ഷണവും ലഹരി ഉപയോഗവും വിലക്കി ഉത്തരവ് ! ജീവനക്കാർ ചിക്കൻ ബിരിയാണി കഴിക്കുന്ന വാർത്ത പുറത്തുകൊണ്ടുവന്നത് തത്വമയി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ ഓഫീസിനുള്ളിൽ വച്ച് പുറത്തുനിന്നും വാങ്ങിയ ചിക്കൻ ബിരിയാണി ക്ഷേത്ര ജീവനക്കാർ വിളമ്പി കഴിച്ച സംഭവത്തിൽ ഒടുവിൽ നടപടി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കോംബൗണ്ടിനുള്ളിലും ഓഫീസിലും സസ്യേതര ഭക്ഷണവും ലഹരി ഉപയോഗവും വിലക്കിക്കൊണ്ടുള്ള മതിലകത്തിന്റെ ഉത്തരവ് പുറത്തു വന്നു. ശ്രീ പത്മനാഭ സ്വാമീ ക്ഷേത്രത്തിൽ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ഓഫീസർ പുറത്ത് നിന്ന് ചിക്കൻ ബിരിയാണി ഓർഡർ ചെയ്ത് ക്ഷേത്രം ഓഫീസിൽ വിളമ്പിക്കഴിച്ച വിവരം തത്വമയി ന്യൂസാണ് പുറം ലോകത്തെ അറിയിച്ചത് . ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഓഫീസിലെ വിളക്കിനു മുന്നിലായിരുന്നു ബിരിയാണി കൊണ്ട് വച്ചിരുന്നത്. തത്വമയിലൂടെ ഈ കടുത്ത ആചാര ലംഘനം അറിഞ്ഞ വിശ്വാസി സമൂഹം കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. പിന്നാലെ തത്വമയിയുടെ ചുവട് പറ്റി മുഖ്യധാര മാദ്ധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തു.

വിഷയത്തിൽ മതിലകം ഓഫീസ് പുറത്തിറക്കിയ ഉത്തരവിലെ പ്രസക്ത ഭാഗങ്ങൾ താഴെ നൽകുന്നു

ക്ഷേത്ര ഓഫീസിനു സമീപം ജീവനക്കാർക്ക് ആഹാരം കഴിക്കുന്നതിനായി സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള മുറിയിൽ വച്ചോ, ക്ഷേത്രം ഓഫീസിൻ്റെ മറ്റ് മുറികളിൽ വച്ചോ സസ്യേതര ആഹാരമോ, ലഹരി പദാർത്ഥങ്ങളോ കൊണ്ടു വരുന്നതും, കൊണ്ടു വന്ന് ഭക്ഷിക്കുന്നതും തുടർന്നും കർശനമായി നിരോധിച്ചിരിക്കുന്നു.

  1. ക്ഷേത്ര ഓഫീസിന് പരിസരത്ത് പുറത്തു സ്ഥിതി ചെയ്യുന്ന ഡൈനിംഗ് റൂം താഴെ വിവരിക്കുന്ന സമയങ്ങളിൽ മാത്രമേ തുറന്ന് ജീവനക്കാർക്ക് അതുപയോഗിക്കുന്നതിനായി പ്രവേശനം നൽകാവൂ.

സമയം രാവിലെ 09.00 മുതൽ 10.30 വരെ

ഉച്ചയ്ക്ക് 01.00 മുതൽ 02.30 വരെ

  1. മേൽ വിവരിച്ച സമയം അല്ലാതെ യാതൊരു കാരണവശാലും ഡ്യൂട്ടിയി ലുള്ള ഓഫീസ് ജിവനക്കാർക്ക് പ്രസ്‌തുത മുറിയിൽ പ്രവേശനം അനുവദ ക്കാൻ പാടുള്ളതല്ല. ഇക്കാര്യം ഓഫിസ് ജീവനക്കാരായ ഉഷ, ലക്ഷ്‌മി എന്നിവർ ഉറപ്പാക്കേണ്ടതാണ്. ഇവർ രണ്ടു പേരുടെയും അസാന്നിദ്ധ്യത്തിൽ ഇക്കാര്യം അതാത് സമയം ഡ്യൂട്ടിയിലുള്ള പ്യൂൺമാർ ഉറപ്പാക്കേണ്ടതാണ്.
  2. ക്ഷേത്രം ഓഫീസിൽ (അഡ്‌മിനിസ്ട്രേഷൻ, ഫിനാൻസ് ഓഫീസ്, പബ്ലിക്ക് റിലേഷൻ) ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് മാത്രമേ ഈ ഡൈനിംഗ് ഹാൾ ഉപയോഗിക്കാൻ പാടുള്ളൂ.

4.ഓഫീസ് അവധി ദിവസങ്ങളിൽ ജീവനക്കാർ പ്രസ്‌തുത ദിവസം അടിയന്തിരമായി ചെയ്യേണ്ട ഔദ്യോഗിക കൃത്യങ്ങൾ ഉണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസറോ ,ബന്ധപ്പെട്ട വകുപ്പ് മേധാവികളായ മാനേജർ,എ.ഓ ,ഫിനാൻസ് ആൻഡ് ഓഡിറ്റ് ഓഫീസർ എന്നിവർ രേഖാമൂലം അനുമതി നൽകിയാൽ മാത്രമേ ഹാജരാകുവാൻ പാടുകയുള്ളു. പ്രസ്തുത അപേക്ഷ സമർപ്പിക്കുവാൻ ഒരു നിർദ്ദിഷ്ട അപേക്ഷ ഫോറം തയ്യാറാക്കി ഓഫീസ് ജീവനക്കാർക്ക് നൽകുവാൻ നടപടി സ്വീകരിക്കുക.

  1. ക്ഷേത്രം ഓഫീസ്’ അവധി ദിവസങ്ങളിൽ ജീവനക്കാരാരും ഹാജരാകാ കാത്ത ദിവസങ്ങളിൽ പൂട്ടിയിടേണ്ടതും വളരെ അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ തുറക്കുവാൻ പാടുള്ളതാകുന്നു. ഇക്കാര്യം ഡ്യൂട്ടിയിലുള്ള പ്യൂണുമാർ, ഡ്രൈവർ കം പ്യൂൺ എന്നിവർ ഉറപ്പ് വരുത്തേണ്ടതാണ്.
  2. പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് 05.30 മണിക്ക് ക്ഷേത്രം ഓഫീസ് (അഡ്‌മിനിസ്ട്രേഷൻ ഓഫീസ്, ഫിനാൻസ് ഓഫീസ്) അടച്ചിടേണ്ടതാണ്. 05.30 മണിക്ക് ശേഷം ഏതെങ്കിലും ജിവനക്കാരൻ അത്യാവശ്യ ജോലി ചെയ്യേണ്ടതുണ്ടെങ്കിൽ ആയതിന് മുൻകൂട്ടി അനുമതി വാങ്ങേണ്ടതും പ്രസ്തുത വിവരം അനുമതി നൽകുന്ന വകുപ്പ് മേലധികാരി നേരിട്ടോ, ഫോൺ മുഖേനയോ ചുമതലയിലുള്ള പ്യൂൺ, ഡ്രൈവർ കം പ്യൂണിനെ അറിയിക്കേണ്ടതുമാകുന്നു
  3. അവധി ദിവസങ്ങളിൽ അത്യാവശ്യ ജോലിക്ക് ഹാജരാകുന്നവർ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിൽ വന്ന സമയം, പോകുന്ന സമയം, അന്നേ ദിവസം നിർവ്വഹിക്കേണ്ട ജോലികളുടെ വിവരം എന്നിവ രേഖപ്പെടുത്തി അതാത് സെക്ഷൻ മേലധികാരികൾ ഒപ്പിട്ട് എക്‌സിക്യുട്ടിവ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
  4. അവധി ദിവസങ്ങളിൽ സർവർ റൂം ക്ലർക്കായ ശ്രീ. വിഷ്‌ണു വിജയ് ജോലിക്ക് ഹാജരാകേണ്ടതും ക്ഷേത്രത്തിനുള്ളിൽ കൗണ്ടർ ഇൻ ചാർജിൻ്റെ മുറിയിൽ ഇരിക്കേണ്ടതും, കംപ്യൂട്ടർ സംബന്ധമായി പ്രത്യേകിച്ച് കൗണ്ടറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുമാണ്. ആയതിലേയ്ക്കായി ടിയാൻ്റെ പ്രസ്തുത അവധി ദിവസങ്ങളിലെ സേവനം ലഭ്യമാക്കുവാനും, ഉറപ്പാക്കുവാനും ആവശ്യമായ സൗകര്യങ്ങളും, മേൽനോട്ടവും നിർവഹിക്കേണ്ടതാകുന്നു. കൗണ്ടർ ഇൻചാർജ് നിർവഹിക്കേണ്ടതാകുന്നു

സംഭവവുമായി ബന്ധപ്പെട്ട് കർമ്മചാരി സംഘം (ബി.എം.എസ്) ഇന്ന് നടന്ന ക്ഷേത്ര ഭരണസമിതി യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ഓഫീസറുടെ അറിവോടുകൂടി നടന്ന ഈ ആചാര ലംഘനത്തിന് എക്സിക്യൂട്ടീവ് ഓഫീസറെ പുറത്താക്കണമെന്നും ഭക്തജനങ്ങളോടു മാപ്പ് പറയിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago