Kerala

അരവണ പ്രതിസന്ധിയ്ക്ക് താൽക്കാലിക പരിഹാരം; പ്രസാദ വിതരണത്തിലെ നിയന്ത്രണങ്ങളിൽ അയവ്; കണ്ടെയ്നറുകൾ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ കമ്പനിക്കെതിരെ നിയമനടപടിയെടുക്കും

ശബരിമല: സന്നിധാനത്തെ അരവണ പ്രസാദ വിതരണത്തിലെ പ്രതിസന്ധിയ്ക്ക് താൽക്കാലിക പരിഹാരം. അടിയന്തിരമായി 50000 കണ്ടെയ്നറുകൾ എത്തിച്ചതോടെയാണ് പ്രതിസന്ധിയ്ക്ക് പരിഹാരമായത്. എന്നാൽ അത് പര്യാപ്തമല്ല. കൂടുതൽ അരവണ ടിന്നുകൾ ഉടൻ എത്തിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. ഒരാൾക്ക് 10 ടിന്നുകൾ വരെ അരവണ നിലവിൽ നൽകുന്നുണ്ട്. മകരവിളക്ക് അടുത്ത് വരുന്നതോടെ ശബരിമലയിൽ തിരക്കേറുകയാണ്. വരുന്ന പത്താം തീയതി മുതൽ സ്പോട്ട് ബുക്കിംഗ് നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് ബോർഡ് നേരത്തെ അറിയിച്ചിരുന്നു.

ശർക്കര ക്ഷമമായിരുന്നു ഈ സീസണിൽ അരവണ വിതരണത്തിൽ ആദ്യം പ്രതിസന്ധിയുണ്ടാക്കിയത്. അത് പരിഹരിച്ചതോടെ കണ്ടെയ്നർ ക്ഷാമം ഉണ്ടാകുകയായിരുന്നു. ആവശ്യത്തിന് കണ്ടെയ്നറുകൾ എത്തിക്കാൻ കരാർ നൽകിയിരുന്നത് 2 കമ്പനികൾക്കായിരുന്നു. ഇതിൽ ഒരു കമ്പനിയാണ് കണ്ടെയ്നറുകൾ നൽകുന്നതിൽ വീഴ്ച വരുത്തിയത്. പ്രസ്തുത കമ്പനിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

Kumar Samyogee

Recent Posts

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ജില്ലാ ജ‍ഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന…

42 mins ago

കോടികളുടെ കരാർ!വീണ്ടും അഭിമാന നേട്ടവുമായി ഭാരതം

വീണ്ടും അഭിമാന നേട്ടവുമായി ഭാരതം ! യുകെ കമ്പനിയിൽ നിന്ന് വീണ്ടും കൊച്ചിൻ ഷിപ്യാ‍ഡിന് കരാർ

1 hour ago

ജോലി തേടിപ്പോയ മലയാളി യുവാക്കൾ തായ്‌ലാന്റിൽ തടവിലെന്ന് പരാതി; മ്യാൻമറിലെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കൾ; മോചനം കാത്ത് മലപ്പുറം സ്വദേശികൾ

മലപ്പുറം: തൊഴില്‍തേടി അബുദാബിയില്‍ നിന്ന് തായ്‌ലാന്‍റിലെത്തിയ മലയാളി യുവാക്കൾ തടവില്ലെന്ന് പരാതി. മലപ്പുറം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി സായുധ സംഘം…

1 hour ago

12 കോടിയുടെ ഭാഗ്യശാലി ആര്? അറിയാൻ മണിക്കൂറുകൾ മാത്രം…! വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: 12 കോടിയുടെ വിഷുക്കൈനീട്ടം ലഭിക്കുന്ന ആ ഭാഗ്യശാലി ആരാണെന്ന് ഇന്നറിയാം. 12 കോടി ഒന്നാം സമ്മാനമുള്ള വിഷു ബംപര്‍…

2 hours ago

സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരായ മോശം പരാമര്‍ശം; ക്ഷമാപണം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാൻ സിറ്റി: സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ബിഷപ്പുമാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാര്‍പാപ്പ…

2 hours ago

ഒരു വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം

ഭാര്യ മുഖം പോലും കാണിക്കുന്നില്ല; ഉറങ്ങുന്നത് നിഖാബ് ധരിച്ച്; കാരണം അറിഞ്ഞ യുവാവ് ഞെട്ടി

2 hours ago