Are acne scars ruining your confidence? So try this home remedy...
മുഖക്കുരു എന്നും എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പലരിലും മുഖക്കുരു മാറിയാലും ഇത് വന്നു പോകുന്ന പാടുകൾ പലപ്പോഴും മുഖത്ത് അവശേഷിക്കാറുണ്ട്. അതിന് ചികിത്സ നടത്താനായി സമയവും അതിലേറെ പണവും ചിലവഴിക്കേണ്ടതുണ്ട്. എന്നാൽ വീട്ടിൽ നമ്മളുപയോഗിക്കുന്ന അല്ലെങ്കിൽ നമ്മുടെയെല്ലാം വീട്ടിൽ എന്നും ഉണ്ടാകുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് മുഖക്കുരു ഉണ്ടാക്കുന്ന പാടുകൾ മാറ്റാനായാലോ. അതല്ലേ നല്ലത്. പാടുകൾ വരാനുള്ള പ്രധാന കാരണമാണ് നമ്മൾ ആദ്യം അറിയേണ്ടത്. മുഖക്കുരു വളരുന്നതിന് അനുസരിച്ച്, അതില്‍ പഴുപ്പ് നിറയും. പഴുപ്പ് നിറയുമ്പോള്‍ ആ ഭാഗത്ത് മെലാനിന്‍ എന്ന പ്രോട്ടീന്റെ അളവ് കൂടും. ഇതാണ് കറുത്തപാടുകള്‍ക്ക് ഇടയാക്കുന്നത്. മുഖക്കുരു പൂര്‍ണമായി മാറിയാലും പാടുകള്‍ നിലനില്‍ക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും.
സ്ഥിരമായി മൃതകോശങ്ങള്‍ നീക്കുകയാണ് അതിനുള്ള ഏറ്റവും നല്ല മാര്‍ഗം. സ്‌ക്രബ്, വിദഗ്ധരുടെ സഹായത്തോടെ മെഡി സ്പാ, കെമിക്കല്‍ പീല്‍ എന്നിവയും ചെയ്യാം. വെയില്‍ ഏല്‍ക്കുന്നത് കറുത്തപാടുകള്‍ അധികമാക്കും. അതിനാല്‍, എല്ലാ ദിവസവും പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, നാരാങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവപ്പട്ട, എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ഇത് ആ പാടുകള്‍ ഉളള ഭാഗത്ത് പുരട്ടി 20 മിനിട്ട് വെക്കുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ചെയ്യാം. കൂടാതെ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്‌സ് എന്നിവ പാലില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഈ മാസ്‌ക് പുരട്ടി മുപ്പത് മിനിറ്റിന് ശേഷം കഴുകിക്കളയാം.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…