Are promises just empty words? Did the government cheat Paul's family? Pinarayi government has not yet handed over Rs
വയനാട്: കാട്ടാന ചവിട്ടി കൊന്ന കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പോളിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത പത്ത് ലക്ഷം രൂപ ഇതുവരെയും കൈമാറാതെ പിണറായി സർക്കാർ. കഴിഞ്ഞ ദിവസം പണം നൽകുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പോളിന്റെ ഭാര്യക്കോ പിതാവിനോ കുടുംബാംഗങ്ങൾക്കോ പണം ഇതുവരെ ലഭിച്ചിട്ടില്ല.
പോളിന്റെ ജീവനറ്റ ശരീരവുമായി നാട്ടുകാർ സംഘം തിരിഞ്ഞ് മണിക്കൂറുകളോളമാണ് പുൽപ്പള്ളിയിൽ പ്രതിഷേധിച്ചത്. പോളിന്റെ കുടുംബത്തിന് 50 ലക്ഷം, ജോലി, കടം എഴുതി തള്ളണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ആംബുലൻസിൽ നിന്ന് ഇറക്കാൻ ജനങ്ങൾ ആദ്യം തയ്യാറായില്ല. പിന്നീട് എഡിഎം എത്തി കാര്യങ്ങളും മറ്റ് തീരുമാനങ്ങളും കുടുംബത്തെ അറിയിച്ചതോടെയാണ് മൃതദേഹം ഇറക്കാൻ ജനം തയ്യാറായത്.
അഞ്ച് ലക്ഷം ഇന്നലെ തന്നെ നൽകാമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പത്ത് ലക്ഷം നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എഡിഎമ്മിനെ ബന്ദിയാക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങിയതോടെ 10 ലക്ഷവും ശനിയാഴ്ച തന്നെ നൽകാമെന്ന് അറിയിച്ചു. ഇതോടെ ജനക്കൂട്ടം പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം സംസ്കരിച്ചു. എന്നാൽ ഇതുവരെ ഒരു രൂപ പോലും കുടുംബത്തിന് ലഭിച്ചിട്ടില്ല.
കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്…
ഭാരതത്തിന്റെ സമുദ്ര സുരക്ഷയിലും പരിസ്ഥിതി സംരക്ഷണത്തിലും ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്യപ്പെട്ടിരിക്കുകയാണ്.…
വെനിസ്വലയ്ക്ക് ശേഷം അമേരിക്കൻ ഡീപ്പ് സ്റ്റേറ്റ് ഭാരതത്തെ ലക്‌ഷ്യം വെച്ച് ഗൂഢ നീക്കങ്ങൾ നടത്തുന്നുവോ ? ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ…
2026 തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുന്ന ഘട്ടത്തിൽ തമിഴ്‌നാട്ടിൽ ഡി എം കെ വീണ്ടും ഹിന്ദി വിരുദ്ധ പ്രക്ഷോഭം എന്ന…
ദില്ലി: ശ്വാസതടസ്സത്തെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെ ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ…
ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…