ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണെന്ന് പറഞ്ഞ ചാക്കോ മാഷിനെ ഓർമ്മയില്ലേ. എന്തിനും ഏതിനും കണക്ക് വേണം. വട്ടത്തിൽ ചുടുന്ന ദോശയിലും ഓടിക്കിതയ്ക്കുന്ന ക്ലോക്കിലും എന്തിലും ഏതിലും കണക്കുണ്ട്. എന്നാൽ കണക്ക് അത്ര എളുപ്പമല്ലെന്നാണ് പലരുടെയും
പരാതി. എന്നാൽ, കണക്ക് കുറച്ച് എളുപ്പമാക്കാനുള്ള വിദ്യകൾ പരിചയപ്പെടാം.
മറ്റ് വിഷയങ്ങളെ പോലെ മനപാഠമാക്കേണ്ടതോ വായിച്ച് പഠിക്കേണ്ടതോ ആയ വിഷയമല്ല കണക്ക്. ചെയ്യുന്നത് എങ്ങനെയാണെന്ന് മനസിലാക്കി നിരന്തരം പ്രാക്ടീസ് ചെയ്യുകയാണ് കണക്ക് എളുപ്പമാക്കാനുള്ള ഒരു വഴി. കൂടാതെ, കണക്ക് ഘട്ടം ഘട്ടമായി വേണം പഠിച്ചെടുക്കാൻ. ഘട്ടം ഘട്ടമായി പഠിച്ചെടുക്കേണ്ട വിഷയമായതിനാൽ തന്നെ ഏതെങ്കിലും ഒരു ഭാഗത്ത് സംശയം വന്നാൽ അപ്പോൾ തന്നെ അദ്ധ്യപകരോടോ മുതിർന്നവരോടോ സഹപാഠികളോടോ ചോദിച്ച് ആ സംശയം തീർക്കണം. സംശയങ്ങൾ എത്രയും വേഗം പരിഹരിക്കപ്പെടുന്നുവോ അത്രയും വേഗത്തിൽ കണക്ക് പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. അതേസമയം, കണക്കിലെ ഫോർമുലകൾ അഥവാ സൂത്രവാക്യങ്ങൾ വളരെ പ്രധാനപ്പെട്ടവയാണ്. പഠനത്തിൽ അപ്രധാനം എന്ന് കരുതി ഒരു ഫോർമുലയും ഒഴിവാക്കാൻ പാടില്ല. കാരണം, പിന്നീടുള്ള പഠനത്തിൽ ഒഴിവാക്കുന്ന ഫോർമുലയായിരിക്കും പ്രധാനപ്പെട്ട ഒന്നായി മാറുന്നത്.
കൂടാതെ, ഗണിതപഠനം ആകർഷണീയമാക്കുന്ന ഒന്നാണ് അബാക്കസ്. അബാക്കസ് പരിശീനത്തിലൂടെ ബുദ്ധിപരമായ കഴിവുകൾ കൂടുതൽ ഉപയോഗപ്രദമാക്കുവാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. വളരെ വേഗത്തിലും എളുപ്പത്തിലും ചെയ്യാൻ സാധിക്കുന്ന ഈ പരിശീലനം കുട്ടികളുടെ ശ്രദ്ധ, ഏകാഗ്രത, ഓർമ്മശക്തി, ആത്മവിശ്വാസം, കൃത്യത, വേഗത, ക്രിയാത്മകത, പഠന വൈദഗ്ധ്യം, ചിന്താശേഷി എന്നീ കഴിവുകളെ പതിന്മടങ്ങ് വർദ്ധിപ്പിക്കുവാൻ സാധിക്കും. അബാക്കസിലൂടെ കുട്ടികളിൽ കണക്ക് ചെയ്യുന്ന സ്പീഡ്, അരിത്തമെറ്റിക്ക് എന്നിവ മെച്ചപ്പെടുത്തുന്നു. സ്പീഡ് റൈറ്റിംഗിനും ഏകാഗ്രതയ്ക്കും ശ്രവണശേഷി മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. അബാക്കസ് പരിശീലനം ലഭിച്ചവർക്ക് റികൗണ്ടിങ്ങിന്റെ ആവശ്യം പോലുമില്ലാതെ സംഖ്യകൾ എളുപ്പത്തിൽ കൂട്ടാനും കുറയ്ക്കാനും സാധിക്കുന്നു.
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…