വിഘടനവാദികൾക്കും ഭീകരവാദികൾക്കും കാനഡ ഇടം നൽകുന്നതാണ് യഥാർത്ഥ പ്രശ്‌നമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. രാജ്യതലസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അരിന്ദം ബാഗ്ചി ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കിയത്. വധശ്രമത്തിന് ഗൂഢാലോചന നടത്തിയതിന് യുഎസിലെ ഒരു ഇന്ത്യൻ പൗരനെതിരെ കുറ്റം ചുമത്തിയതിനെത്തുടർന്ന്, കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം സ്വരമാറ്റത്തിന് വിധേയമായിരിക്കാമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയുടെ ഈ പരാമർശം. പ്രശ്‌നത്തെ എങ്ങനെയാണ് കാണുന്നതെന്ന് കൃത്യമായി തുറന്നു പറഞ്ഞിട്ടുണ്ടെന്നും, നിലപാടുകളിൽ ഇന്ത്യ സ്ഥിരത പുലർത്തുന്നുണ്ടെന്നും അവരുടെ രാജ്യത്തുള്ള ഭീകരവാദ ഘടകങ്ങൾക്കെതിരെ കാനഡ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. യുഎസിൽ നിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിക്കാൻ ഇന്ത്യ ഒരു അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും, വിദേശകാര്യ മന്ത്രി ഇത് സംബന്ധിച്ച് പാർലമെന്റിൽ നിലപാട് അറിയിച്ചിട്ടുണ്ടെന്നും എന്നാൽ തെളിവുകളുടെ അഭാവത്തിൽ കാനഡയുടെ ആരോപണങ്ങൾ തള്ളിയെന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.
അതേസമയം, ജൂൺ 18 നാണ് കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ സിഖ് ക്ഷേത്രത്തിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യയിൽ നിരവധി കേസുകളിൽ നിജ്ജാർ പ്രതിയായിരുന്നു. തലയ്‌ക്ക് പത്ത് ലക്ഷം രൂപ വിലയിട്ട കൊടും ഭീകരന്മാരുടെ ലിസ്റ്റിലാണ് നിജ്ജാറിനെ ഉൾപ്പെടുത്തിയിരുന്നതും. ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ, ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ പൊള്ളയായ ആരോപണത്തെ തുടർന്ന്, ആഗോള തലത്തിൽ തന്നെ കാനഡയ്‌ക്ക് വലിയ തിരച്ചടികളാണ് നേരിടേണ്ടി വന്നത്. ഇന്ത്യ- കാനഡ ബന്ധത്തിലുണ്ടായ വിള്ളൽ, ലോകരാജ്യങ്ങൾക്കിടയിൽ ചർച്ചയായെങ്കിലും അസംബന്ധമാണെന്ന് കാട്ടി ആരോപണങ്ങളെ ഇന്ത്യ തള്ളിയിരുന്നു. കൊലപാതകങ്ങൾ, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാനഡയിൽ ഇടം ലഭിക്കുന്നുണ്ട്. ഇതിലേക്ക് ഇന്ത്യൻ സർക്കാരിനെ ബന്ധിപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ഭാരതം ശക്തമായി എതിർക്കുന്നു എന്ന് വിദേശ കാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…
ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…
കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…
കൊച്ചി : ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും വിഷയം…
കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്…