Are you a breakfast skipper? Then this serious disease is waiting for you
നമ്മളിൽ പലരും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണ്. അത്താഴം വൈകി കഴിക്കുന്നവരുമാണ്. ഇങ്ങനെ ചെയ്താൽ നമ്മളെ കാത്തിരിക്കുന്നത് വലിയ രോഗങ്ങളാണ്. ഇത്തരത്തിൽ ജീവിത ശൈലി അനുകരിക്കുന്നവർക്ക് ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരം ഭക്ഷണശീലം തുടരുന്നവര്‍ ഹൃദയാഘാതത്തിന് ചികിത്സ തേടിയശേഷം ആശുപത്രി വിട്ടാലും 30 ദിവസത്തിനുള്ളില്‍ വീണ്ടും ഹൃദയാഘാതമുണ്ടാകാനോ മരണം സംഭവിക്കാനോ സാധ്യതയുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരക്കാരില്‍ മരണസാധ്യത നാല് മുതല്‍ അഞ്ച് തവണ അധികമാണെന്നും പഠനം പറയുന്നു.
പഠനത്തില്‍ പങ്കെടുത്ത 58ശതമാനം ആളുകളും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരായാണ് കണ്ടെത്തിയത്. 51% പേര് വൈകി ഭക്ഷണം കഴിക്കുന്ന ശീലക്കാരാണ്. സ്റ്റെമി (സെഗ്മെന്റ് എലിവേഷന് മയോകാര്‍ഡിയല്‍ ഇന്ഫ്രാക്ഷന്) എന്ന ഗുരുതരമായ ഹൃദയാഘാത അവസ്ഥയിലേക്കാണ് ഇത് നയിക്കുന്നതെന്നും സ്റ്റെമി ബാധിച്ച പത്തില്‍ ഒരാള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്നും പഠനം പറയുന്നു.
അത്താഴത്തിനും ഉറക്കത്തിനുമിടയില്‍ രണ്ട് മണിക്കൂര്‍ ഇടവേള വേണമെന്നാണ് പഠനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. പാലുത്പന്നങ്ങളും, കാര്‍ബോഹൈഡ്രേറ്റും പഴങ്ങളും അടങ്ങിയ സമീകൃത പ്രാതല്‍ ശീലമാക്കണമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. ശരാശരി 60 വയസ്സ് പ്രായമുള്ള 113 രോഗികളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. പ്രഭാതഭക്ഷണം വേണ്ടെന്നു വയ്ക്കുന്നവര്‍ തെറ്റായ ആരോഗ്യരീതി പിന്തുടരുന്നവരാണെന്ന് മുമ്പ് പല പഠനങ്ങളും കണ്ടെത്തിയിട്ടുള്ളതാണ്.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…