Kerala

നാട്ടിൽ സൗമ്യശീലനും വലിയ സ്വീകാര്യതയുമുള്ള തിരുമൽ വൈദ്യൻ! വീട്ടില്‍ ആഭിചാര ക്രിയകളും പൂജയും, പ്രാദേശിക സിപിഎം നേതാവ് ചികിത്സ നടത്തുന്നത് പഞ്ചായത്ത് പണിത് നൽകിയ കെട്ടിടത്തിൽ: വിവാഹമോചനം നേടിയ ഭഗവൽ സിംഗിന്റെ കൂടെ ഇപ്പോഴുള്ള സ്ത്രീ ആര്?? കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുൾ അഴിയുമ്പോൾ…

പത്തനംതിട്ട: ആഭിചാര പൂജയ്ക്കായി രണ്ടുസ്ത്രീകളെ തിരുവല്ലയിൽ എത്തിച്ചതിന് ശേഷം നരബലി നൽകിയ കേസിലെ പ്രതി പരമ്പരാഗത തിരുമ്മൻ ചികിത്സകനും സജീവ സിപിഎം പ്രവർത്തകനും.ഭഗവൽ സിംഗിന്റെ വീടും പരിസരവും കാടുപിടിച്ചുകിടക്കുന്ന നിലയിലാണ്. ഇലന്തൂരെന്ന മലയോര പ്രദേശത്തെ ഭഗവൽ സിംഗിന്റെ വീട്ടിലേക്ക് കയറിച്ചെല്ലുന്ന സ്ഥലത്ത് തന്നെ വലിയൊരു കാവുണ്ട്.

നാട്ടിൽ പരമ്പരാഗത തിരുമ്മൽ വൈദ്യന് വലിയ സ്വീകാര്യതയാണുള്ളതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പരമ്പരാഗത തിരുമ്മൽ വൈദ്യൻ വാസു വൈദ്യന്റെ മകനാണ് ഭഗവല്‍ സിംഗ്. ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പണിത് നൽകിയ കെട്ടിടത്തിലാണ് ഇയാൾ ചികിത്സയും നടത്തുന്നത്.

തിരുമൽ ചികിത്സയ്ക്ക് വേണ്ടി വിവിധ ഇടങ്ങളിൽ നിന്നാണ് ഇയാളെ തേടി ആളുകൾ നിരന്തരം എത്തുന്നത്. നാട്ടുകാർക്കിടയിലും സൗമ്യശീലനും വലിയ സ്വീകാര്യതയുള്ള ആളായിരുന്നു ഭഗവൽ സിംഗ്.
ആദ്യഭാര്യയില്‍ നിന്നും ഇയാള്‍ പതിനഞ്ച് വര്‍ഷം മുൻപ് വിവാഹമോചനം നേടിയിരുന്നു. ഇപ്പോള്‍ ഭഗവൽ സിംഗിന്റെ കൂടെയുള്ള ലൈല ഇലന്തൂരിൽ തന്നെ ഉള്ള സ്ത്രീയാണ്. ആദ്യ വിവാഹത്തിൽ ഒരു മകനും മകളുമുണ്ട്. രണ്ട് പേരും വിദേശത്താണ്. ഹൈക്കു കവിതകളെഴുതുന്ന ഇയാള്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. കവിതാ ശിൽപശാല ഒക്കെ നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍ ആഭിചാര ക്രിയകളും പൂജകളും ഒക്കെ നടത്തുന്നുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കുന്നുണ്ട്.

സെപ്തംബർ 27-ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ നടുക്കിയ നരബലി കേസിൻെറ ചുരുളഴിയുന്നതിന് സഹായിച്ചത്.
രണ്ട് സ്ത്രീകളെയാണ് ഭഗവല്‍ സിംഗും ഭാര്യയും കൊച്ചി പെരുമ്പാവൂര്‍ സ്വദേശിയുടെ സഹായത്തോടെ നരബലി കഴിച്ചത്.

കാണാതായവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. തിരുവല്ലയിലെ ഭഗവന്ത് സിങ്-ലൈല ദമ്പതിമാര്‍ക്ക് വേണ്ടിയാണ് നരബലി നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്‍റ് അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരെയാണ് തിരുവല്ലയില്‍ ബലിനല്‍കിയത്. ഇരുവരെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമാണ് ചെയ്തത്.

പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചുനല്‍കിയത്. ഇയാളാണ് സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്നും മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നുണ്ട്. അതേസമയം ഭഗവല്‍ സിംഗ് പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന സിപിഎം സംഘാടകനാണ്. കൂടാത്ത,സിപിഎം പ്രാദേശിക നേതാവായ ഇദ്ദേഹം കർഷക സംഘത്തിന്റെ ഭാരവാഹി ആണെന്നും അതുകൊണ്ട് കേസ് ഇല്ലാതായി പോകാനുള്ള സാധ്യതയും ഏറെയാണ്.

B4 Admin

Recent Posts

ശബരിമല വെർച്വൽ ക്യൂ സംവിധാനത്തിൽ വൻ അട്ടിമറിയോ? ബുക്കിംഗ് പൂർത്തിയായിട്ടും പതിനായിരക്കണക്കിന് ഭക്തർ എത്താത്തതിൽ അസ്വാഭാവികത: അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി!

മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന ഭക്തരുടെ എണ്ണവും യഥാർത്ഥത്തിൽ സന്നിധാനത്ത് എത്തുന്ന…

11 hours ago

ഭക്തിസാന്ദ്രമായ കാർത്തിക പൊങ്കാലയ്ക്ക് ആവേശകരമായ തുടക്കം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നാളെ നിലവറദീപം തെളിയും!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള നിലവറദീപം…

14 hours ago

സാമൂഹിക സമരസതയിലൂടെ സനാതന ഐക്യം: 1969-ലെ ഉഡുപ്പി ധർമ്മാചാര്യ സഭയുടെ ആഹ്വാനം യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ദത്താത്രേയ ഹൊസബാളെ!

1969-ലെ ഉഡുപ്പി സമ്മേളനത്തിൽ എല്ലാ ധർമ്മാചാര്യന്മാരും ഒരേ സ്വരത്തിൽ നൽകിയ സാമൂഹിക സമരസതയുടെ മഹത്തായ ആഹ്വാനം പൂർണ്ണതയിൽ നടപ്പിലാക്കാൻ രാഷ്ട്രീയ…

16 hours ago

അക്രമരാഷ്ട്രീയത്തിന്റെ കറുത്ത അധ്യായത്തിൽ വിധി: അരിയിൽ ഷുക്കൂർ വധക്കേസിൽ 13 പേർ കുറ്റക്കാർ, പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു!

മുസ്‌ലിം യൂത്ത് ലീഗ് നേതാവായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ പതിന്നാലര വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം കൊച്ചി സി.ബി.ഐ.…

16 hours ago

വിരമിച്ചാലും ഇനി പി.എഫ് സമ്പാദ്യത്തിൽ നിന്ന് വരുമാനം: പുതിയ പദ്ധതിക്ക് ഇപിഎഫ്ഒ അംഗീകാരം!

വിരമിച്ചശേഷം പി.എഫ് അക്കൗണ്ടിലുള്ള മുഴുവൻ തുകയും ഒറ്റത്തവണയായി പിൻവലിക്കാതെ, നിശ്ചിത ഇടവേളകളിൽ ഗഡുക്കളായി കൈപ്പറ്റാൻ അവസരമൊരുക്കുന്ന പുതിയ പദ്ധതിക്ക് എംപ്ലോയീസ്…

16 hours ago

തിരുവാഭരണപാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണം: തിരുവാഭരണഘോഷയാത്രക്ക് മുമ്പ് പാത സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവാഭരണപാത സംരക്ഷണ സമിതി

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരുവാഭരണഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി തിരുവാഭരണപാത സംരക്ഷണ സമിതി. മകരസംക്രാന്തി ദിനത്തിൽ…

16 hours ago