Health

നിങ്ങളുടെ ശരീരത്തിലെ അരിമ്പാറ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇനി വിഷമിക്കേണ്ട, പരിഹാരമുണ്ട്, അറിയേണ്ടതെല്ലാം

മനുഷ്യരിൽ ഉണ്ടാകുന്ന ഒരു ചർമ്മ പ്രശ്നമാണ് അരിമ്പാറ. ചെറിയ മുഴപോലെ ശരീരത്തിൽ പൊങ്ങി നിൽക്കുന്നതും പരുപരുത്തതായി തോന്നിക്കുന്നതുമായ വളർച്ചയാണ് അരിമ്പാറ. ഹ്യൂമൻ പാപ്പിലോമ വൈറസുകളാണ് ഇതിന്റെ കാരണം. രോഗമുള്ള മനുഷ്യരുമായുള്ള സ്പർശനത്താൽ ഇതു പകരാനിടയുണ്ട്. സാധാരണ കൈകാലുകളിലും കാൽമുട്ടകളിലുമാണ് അരിമ്പാറ ഉണ്ടാകുന്നത്. ദേഹത്തുണ്ടാകുന്ന അരിമ്പാറ പലരേയും അലട്ടുന്ന ചര്‍മ പ്രശ്‌നമാണ്. ഇതിന് പരിഹാരമായി നമുക്ക് ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ.

എരിക്ക് ചിത്രപാല എന്നീ സസ്യങ്ങൾ അരിമ്പാറയ്ക്കുള്ള പരിഹാരമാണ്. ചിത്രപാലയുടെ പാല്‍ അരിമ്പാറയ്ക്കുള്ള പരിഹാരമാണ്. .ഇതുപോലെ എരിക്കിന്റെ ചുന അരിമ്പാറയ്‌ക്കു മുകളില്‍ പുരട്ടുന്നതും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്‌.

ഇലമുളച്ചി എന്ന സസ്യം അരിമ്പാറയ്ക്ക് പ്രയോഗിയ്ക്കാവുന്ന ഒറ്റമൂലിയാണ്. ഇത് തനിയെ അരച്ച് പുരട്ടാം. ഇലമുളച്ചി , ഉപ്പ്‌ എന്നിവ തുല്യഅളവില്‍ യോജിപ്പിച്ച്‌ അരിമ്പാറയ്‌ക്കു മുകളില്‍ പുരട്ടുന്നത്‌ ഏറെ നല്ലതാണ്‌.

വെളുത്തുളളി ആന്റി ബാക്ടീരിയല്‍-ഫംഗല്‍, വൈറല്‍ ഗുണങ്ങളുള്ള ഒന്നാണ്. ഇതു ചൂടാക്കി ചൂടാറിയ ശേഷം അരിമ്പാറയ്ക്കു മുകളില്‍ വച്ചു കെട്ടാം. പിന്നീട് ഒന്നു രണ്ടു മിനിറ്റു കഴിയുമ്പോള്‍ വീണ്ടും ഇതേ രീതിയില്‍ ചൂടാക്കി ഇതിനു മുകളില്‍ വീണ്ടും വച്ചു കെട്ടാം.

ഇഞ്ചിയും ചുണ്ണാമ്പും ചേര്‍ത്തും നല്ലതാണ്. പച്ച ഇഞ്ചി ചെത്തിക്കൂര്‍പ്പിച്ച് ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയ്ക്കു മുകളില്‍ ഉരസാം. ഇതും അരിമ്പാറ പോകാന്‍ ഏറെ നല്ലതാണ്. ബേക്കിംഗ് സോഡയോടൊപ്പം ചുണ്ണാമ്പ് ചേർത്ത് യോജിപ്പിച്ച് പുരട്ടുന്നതും അരിമ്പാറ നീക്കം ചെയ്യാൻ സഹായിക്കുന്നു.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഇതിനുള്ള ഒരു വഴിയാണ്. ഇത് അടുപ്പിച്ച് അരിമ്പാറയ്ക്ക് മുകളില്‍ പുരട്ടാം. പഞ്ഞി മുക്കി ഈ പഞ്ഞി വച്ചാലും മതിയാകും.

ബേക്കിംഗ് സോഡാ വിദ്യയും അരിമ്പാറയ്ക്ക് പരിഹാരമായി പരീക്ഷിയ്ക്കാം. ബേക്കിംഗ് സോഡയോടൊപ്പം ചുണ്ണാമ്പ് ചേർത്ത് യോജിപ്പിച്ച് പുരട്ടുന്നതും അരിമ്പാറ നീക്കം ചെയ്യാൻ സഹായിക്കുന്നു.

കശുവണ്ടിക്കറ കടുകെണ്ണയില്‍ ചാലിച്ച് പുരട്ടാം. കറ കൂടുതലാകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് ചര്‍മം പൊള്ളാന്‍ ഇടയാക്കും.

Anusha PV

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

1 hour ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

1 hour ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

2 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

2 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

3 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

3 hours ago