Are you lazy to get up in the morning?; Then you will miss out on these benefits too…
അതിരാവിലെ എഴുന്നേൽക്കുക എന്നത് പൊതുവെ ആര്‍ക്കും താല്‍പര്യം ഇല്ലാത്ത കാര്യം തന്നെയാണ്.എന്നാൽ ഇങ്ങനെ മൂടിപുതച്ച് കിടന്നാല്‍ ജീവിതത്തില്‍ യാതൊരു നേട്ടവും വന്നു ചേരില്ല . പ്രഭാതത്തിലെ സൂര്യ കിരണങ്ങളോടൊപ്പം എണീക്കുന്നത് നമ്മൾ ശീലമാക്കണം .കാരണം രാവിലെ എഴുനേൽക്കുന്നതിലൂടെ നമ്മളുടെ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്.അത് എന്തൊക്കെയാണെന്ന് നോക്കാം …
നല്ലൊരു മാനസികാരോഗ്യം നിലനിര്‍ത്തുവാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് രാവിലെ ഒരു ആറ് മണിക്ക് മുന്‍പ് എഴുന്നേല്‍ക്കുന്നത്. ഇത് നമ്മളുടെ സ്‌ട്രെസ്സ് ലെവല്‍ കുറയ്ക്കുന്നതിനും എല്ലാത്തിലും നല്ലത് മാത്രം കാണുവാന്‍ സഹായിക്കുകയും, കുറച്ചുംകൂടെ വിശാലമനസ്‌കനായി നിലനില്‍ക്കുവാനും ഇത് സഹായിക്കും. എല്ലാത്തിനും സന്തോഷവും മനസ്സിന് സമാധാനവും ഇത് പ്രധാനം ചെയ്യുന്നുണ്ട്.
രാവിലെ തന്നെ എഴുന്നേല്‍ക്കുന്നവര്‍ക്കും അതുപോലെ, അതിരാവിലെ എഴുന്നേറ്റ് ഇരുന്ന് പഠിക്കുന്നതുമെല്ലാം തന്നെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്ന കാര്യങ്ങളാണ്. ഇത്തരത്തില്‍ പുലര്‍ച്ചെ എഴുന്നേറ്റ് പഠിക്കുന്നവര്‍ക്ക് നല്ല മാര്‍ക്ക് നേടിയെടുക്കുവാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുപോലെ ജോലിയില്‍ നല്ല മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്നതിനും ഇത് സഹായിക്കും.
രാവിലെതന്നെ എഴുന്നേല്‍ക്കുന്നത് നമ്മളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും ഇത് നമ്മളുടെ സര്‍ഗ്ഗാത്മകശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു. അത് പഠനത്തിലായാലും ജോലിക്കാര്യത്തിലായാലും ഇത് ഒരുപോലെ പ്രവര്‍ത്തിക്കുകയും കൂടുതല്‍ മികവ് നിലനിര്‍ത്തുവാന്‍ സാധിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ രാവിലെ 6 മണിക്ക് മുന്‍പ് എഴുനേല്‍ക്കുന്നത് വളരെ നല്ലകാര്യമാണ്.
രാവിലെ നേര്‍ത്തെ എഴുന്നേറ്റാല്‍ രാത്രിയില്‍ നേരത്തെ തന്നെ കിടന്നുറങ്ങുവാനും നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കും. ഈ ശീലം സ്ഥിരമാക്കിയാല്‍ നിങ്ങള്‍ക്ക് നല്ല ഉറക്കവും നല്ല ഉന്മേഷവും ഇതിലൂടെ നേടുവാന്‍ സാധിക്കുന്നതാണ്. കുറഞ്ഞത് എട്ട് മണിക്കൂര്‍ ഉറക്കം തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിച്ചിരിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല. അതിനാല്‍ തന്നെ രാവിലെ എഴുന്നേറ്റ് ശീലിക്കുന്നത് നല്ലത്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…