Health

സന്ധിവേദന കാരണം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ?ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തി കഴിച്ച് നോക്കൂ

ഒട്ടുമിക്കയാളുകളെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് സന്ധിവേദന. കൈകള്‍, ഇടുപ്പ്, നട്ടെല്ല്, കാല്‍മുട്ടുകള്‍, കാലുകള്‍ എന്നിവിടങ്ങളിലെല്ലാം വേദന അനുഭവപ്പെടാം.സന്ധിവേദനയില്‍ നിന്നും ആശ്വാസം നല്‍കാന്‍ കഴിയുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ അറിയാം.

ബെറികള്‍- ബ്ലൂബെറി, ബ്ലാക്ക്ബെറി, സ്‌ട്രോബെറി തുടങ്ങി എല്ലാത്തരം ഫലങ്ങളിലും ആന്റിഓക്സിഡന്റുകള്‍ ധാരാളമായി കാണപ്പെടുന്നു. ഇവ കഴിക്കുന്നത് സന്ധി വേദനയ്ക്ക് ആശ്വാസം നല്‍കുമെന്ന് പല പഠനങ്ങളിലും വെളിപ്പെട്ടിട്ടുണ്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ശരീരത്തില്‍ വീക്കമുണ്ടാകുന്നതില്‍ നിന്നും സംരക്ഷിക്കുന്നു

പച്ചക്കറികള്‍

ബ്രോക്കോളി, കോളിഫ്ളവര്‍ തുടങ്ങിയ പച്ചക്കറികളില്‍ സള്‍ഫോറാഫേന്‍ എന്ന സംയുക്തം കാണപ്പെടുന്നു. ഇത് സന്ധിവാതം മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. സീസണല്‍ പച്ചക്കറികള്‍ കഴിക്കാവുന്നതാണ്. കഴിക്കാനെടുക്കും മുമ്പ്‌ പച്ചക്കറികള്‍ നന്നായി കഴുകേണ്ടത് അനിവാര്യമാണ്.

ഒലിവ് ഓയില്‍

ഒലീവ് ഓയില്‍ ആരോഗ്യത്തിന് മാത്രമല്ല, സന്ധികള്‍ക്കും വളരെ ഗുണം ചെയ്യും.സന്ധി വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ഭക്ഷണത്തില്‍ ഒലിവ് ഓയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ് ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. ഇത് കഴിക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ട്. അതിലൊന്നാണ് ഇതിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍. ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ശരീരവീക്കത്തിന്റെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. സന്ധി വേദനയെ മറികടക്കാന്‍ ചുവന്ന കാപ്‌സിക്കം, സാല്‍മണ്‍ മത്സ്യം, ഓട്‌സ്, മഞ്ഞള്‍, വെളുത്തുള്ളി, ഇഞ്ചി, ചീര, മുന്തിരി എന്നിവയും കഴിക്കാവുന്നതാണ്.

Anusha PV

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

2 hours ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

3 hours ago