ലയണൽ മെസ്സി
പാരിസ് : ആരാധകരുടെ കൂവലുകൾക്കിടയിലും പുഞ്ചിരിയോടെ മക്കളെ ചേർത്തു പിടിച്ച് അർജന്റീന സൂപ്പർ താരം ഫ്രഞ്ച് ക്ലബ് പിഎസ്ജിയോട് വിട ചൊല്ലി. മെസ്സിക്കൊപ്പം സ്പാനിഷ് പ്രതിരോധ താരം സെർജിയോ റാമോസും ക്ലബ്ബിനോടു വിട പറഞ്ഞു. ലീഗിലെ അവസാന മത്സരത്തിൽ ഇതിഹാസ തുല്യരായ രണ്ട് താരങ്ങൾക്ക് വിജയത്തോടെ യാത്ര അയപ്പ് നൽകാൻ ടീമിനായില്ല. ക്ലെർമണ്ടിനെതിരെ 3–2 എന്ന സ്കോറിനാണ് പിഎസ്ജി തോൽവി വഴങ്ങിയത്.
പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസസിൽ കിക്കോഫിനു മുൻപ് മെസ്സിയുടെ പേരു അനൗൺസ് ചെയ്തപ്പോൾ കയ്യടികളും കൂവലുകളും സമ്മിശ്രമായിരുന്നു. മത്സരത്തിൽ കിട്ടിയ അവസരങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്തി പന്ത് വലയിലെത്തിക്കാൻ താരത്തിനായില്ല. 16–ാം മിനിറ്റിൽ ഹെഡറിലൂടെ റാമോസും 21–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ കിലിയൻ എംബപെയുമാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്. എന്നാൽ പിന്നീട് 3 ഗോളുകൾ തിരിച്ചടിച്ച് ക്ലെർമണ്ട് വിജയം നേടി. തോറ്റെങ്കിലും പിഎസ്ജി നേരത്തേ തന്നെ കിരീടം ഉറപ്പിച്ചിരുന്നു.
പിഎസ്ജി വിട്ട മെസ്സി എങ്ങോട്ടാണ് ചേക്കേറുക എന്നതിൽ അവ്യക്തത തുടരുകയാണ്. സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാലാണ് വൻതുക നൽകി മെസ്സിയെ സ്വന്തമാക്കാൻ രംഗത്തുള്ളത്. 3270 കോടി രൂപയോളം ക്ലബ് മെസ്സിക്ക് ഓഫർ നൽകിയതായാണ് റിപ്പോർട്ടുകൾ
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…