Argument regarding parking of vehicles; huge conflict between auto and traders in Tirur; auto rickshaw drivers announced a lightning strike over the incident
മലപ്പുറം:വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഓട്ടോക്കാരും കച്ചവടക്കാരും തമ്മിൽ വൻ സംഘർഷം. തർക്കത്തിൽ വസ്ത്ര വ്യാപാര ശാല ഓട്ടോറിക്ഷ ജീവനക്കാർ അടിച്ചു തകർത്തു.
സംഘർഷത്തിൽ പരിക്കേറ്റ ഒരു ഓട്ടോ ഡ്രൈവറേയും വസ്ത്ര വ്യാപാരശാല ഉടമയേയും ജീവനക്കാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് തിരൂരിൽ ഓട്ടോ ഡ്രൈവർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്മൈയിൽ റെഡിമെയ്ഡ് ഷോപ്പിന് മുന്നിൽ ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾ തുടക്കമാകുന്നത്. കടയുടെ മുന്നിൽ നിന്ന് ഓട്ടോ മാറ്റി പാർക്ക് ചെയ്യാൻ കടയിലെ ജീവനക്കാർ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഓട്ടോ ഡ്രൈവർ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി സംസാരിച്ച് പ്രശ്നം പരിഹരിച്ച് ഓട്ടോ ഡ്രൈവറെ അടക്കം മടക്കി അയച്ചു.
എന്നാൽ കുറച്ച് സമയത്തിന് ശേഷം സംഘടിച്ചെത്തിയ ഓട്ടോഡ്രൈവർമാർ കട അടിച്ചു തകർക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കടയുടമ ആരോപിച്ചു. സംഘർഷത്തിൽ ഓട്ടോ ഡ്രൈവറുടെ ചുണ്ടിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. കൂടാതെ പരിക്കേറ്റ കടയുടമയേയും ജീവനക്കാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തെ തുടർന്ന് മിന്നൽപണിമുടക്ക് പ്രഖ്യാപിച്ച ഓട്ടോഡ്രൈവർമാർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വ്യാപാരികളും ഓട്ടോഡ്രൈവർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തുകയാണ്.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…