Argument while drinking; A young man who killed his neighbor and hid his body in a blanket was arrested
മുംബൈ: വാക്കുതർക്കത്തെ തുടർന്ന് അയൽക്കാരനെ കൊന്ന് മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് വീട്ടിൽ ഒളിച്ചുവെച്ച യുവാവ് അറസ്റ്റിൽ. മുംബൈയിലെ ധാരാവിലാണ് അരുംകൊല നടന്നത്. ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്തിരുന്ന ജെയിംസ് പോൾ കണാരൻ എന്ന 26കാരനാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച നടന്ന കൊലപാതകം പുറത്തറിയുന്നത് ഞായറാഴ്ചയാണ്. കൊല്ലപ്പെട്ടയാളിൽ നിന്ന് പണം കിട്ടാനുള്ളത് വാങ്ങാനെത്തിയവരാണ് വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് വീട് പരിശോധിച്ചപ്പോൾ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ഒളിപ്പിച്ച മൃതദേഹം കണ്ടെത്തി.
വെള്ളിയാഴ്ച രാത്രി മദ്യപിക്കാനായി ജെയിംസ് പോളിനെ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു കൊല്ലപ്പെട്ട വ്യക്തി. മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…