നാഗർകോവിൽ: അരിക്കൊമ്പൻ കന്യാകുമാരിയിൽ തുടരുന്നു.സഞ്ചാരവേഗത കുറഞ്ഞതായി തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി.അരിക്കൊമ്പൻ ക്ഷീണിതനാണെന്നും അതുകൊണ്ടാവാം സഞ്ചാര വേഗം കുറഞ്ഞതെന്നാണ് അധികൃതർ നൽകുന്ന വിവരം.ആനയുടെ സഞ്ചാര വേഗം കൂടിയാൽ കേരളത്തിലേക്ക് വീണ്ടും തിരിച്ചെത്താനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.റേഡിയോ കോളർ സിഗ്നലുകൾ ലഭിക്കുന്നുണ്ടെന്നും ഇന്നലെ പകലും കിലോമീറ്ററുകളോളം ആന സഞ്ചരിച്ചെന്നും അധികൃതർ പറയുന്നു.
402 കിലോമീറ്റർ വിസ്തൃതിയുളള കന്യാകുമാരി വന്യജീവി സങ്കേതം ഏഴ് നദികളുടെ ഉത്ഭവസ്ഥാനമാണ്. കടുവകളുടെ ആവാസകേന്ദ്രമാണിവിടം. കടുവയെ ഭയന്നാണ് അരിക്കൊമ്പൻ കേരളത്തിലെ വനം ലക്ഷ്യമാക്കി സഞ്ചരിക്കുന്നതെന്നാണ് തമിഴ്നാട് വനംവകുപ്പ് അധികൃതരുടെ വിലയിരുത്തൽ. ധാരാളം ആനകളുള്ള വന്യജീവി സങ്കേതത്തിൽ ആദിവാസി ഊരുകളുമുണ്ട്.കൊമ്പന്റെ നീക്കം തിരുനെൽവേലിയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ 24 മണിക്കൂറും നിരീക്ഷിച്ച് വിവരങ്ങൾ കന്യാകുമാരി, അംബാസമുദ്രം, തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലേക്ക് കൈമാറുന്നുണ്ട്.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…